നയന്‍താരക്കുപിന്നാലെ അമലാപോള്‍ എന്ന മലയാളിപ്പെണ്ണ് കൂടി തമിഴകത്തെ ലേഡിസൂപ്പര്‍താര പദവിയിലെത്തുമോയെന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.

പുരുഷതാരങ്ങള്‍ അരങ്ങുവാഴുന്ന തമിഴില്‍ പെണ്‍കൊടിമാരുടെ പേരില്‍ ചിത്രം റിലീസ് ചെയ്യാന്‍ കഴിഞ്ഞതും തിയറ്ററില്‍ വമ്പന്‍ഹിറ്റുകള്‍ സൃഷ്ടടിക്കാനായതും നയന്‍താരക്കുമാത്രമാണ്. നയന്‍താരക്കുപിന്നാലെ ‘ആടൈ’യിലൂടെ അമലയുടെ പേരും ആ ഗണത്തിലേക്കു വരികയാണ്.

പുതിയ ചിത്രം ”ആടൈ”യിലെ രംഗങ്ങളിലും പോസ്റ്ററുകളിലും നഗ്നയായിത്തന്നെ പ്രത്യക്ഷപ്പെട്ട അമല പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങിയിരിക്കയാണ്. ആദ്യ ടീസറിനു പിന്നാലെയെത്തിയ ട്രെയിലറും യുട്യൂബ് ട്രെന്‍ഡിംഗില്‍ കുതിക്കുകയാണ്. രത്‌നകുമാര്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും.

ആടൈയുടെ പ്രേക്ഷകപ്രതികരണം അനുകൂലമായാല്‍ ”സ്റ്റാറിംഗ് : അമലപോള്‍” എന്ന് സ്‌ക്രീനില്‍ തെളിയുന്നത് ഇനിയും കാണാനാകും. പെണ്‍കരുത്തിലും തമിഴ് സിനിമക്ക് മുന്നോട്ടുപോകാനുണ്ടെന്ന് തെളിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അമലയും അണിയറപ്രവര്‍ത്തകരും.

വിവാഹമോചനത്തിനുശേഷം നവമാധ്യമങ്ങളിലടക്കം നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ അമലയാകട്ടെ കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ അതീവശ്രദ്ധ ചെലുത്തുന്നുമുണ്ട്. നയന്‍താരയും തന്റെ കരിയറിന്റെ ഒരുഘട്ടത്തിനുശേഷമാണ് അഭിനയത്തിന്റെ ട്രാക്ക് മാറ്റിപ്പിടിച്ചത്.

ആദ്യം ഗ്‌ളാമര്‍ റോളുകില്‍ പരിഗണിച്ചിരുന്ന നയന്‍സിനെ അഭിനയപ്രാധാന്യമുള്ള കഥകളില്‍ നായികയാക്കാന്‍ സംവിധായകരും ധൈര്യംകാട്ടിയത് നയന്‍സിനുള്ള കഴിവും ആരാധകപിന്തുണയും തിരിച്ചറിഞ്ഞാണ്. നയന്‍സിന്റെ നിരയിലേക്ക് ഇനി അമലയും ഉയരുമോയെന്ന് ‘ആടൈ’ തീരുമാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here