ലേഡീ സൂപ്പർസ്റ്റാർ നയൻതാരയുടെ ജന്മദിനം സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു. മലയാളത്തിനും തമിഴകത്തിനും ഒരുപോലെ പ്രിയങ്കരിയായ താരത്തിന് ആശംസകൾ നേർന്ന് ആയിരങ്ങളാണ് എത്തിയത്. നയൻതാരയുടെ പഴയ സഹപാഠിയായ മഹേഷ് കടമ്മനിട്ട സോഷ്യൽ മീഡിയയിൽ പങ്കുവച്ച ആശംസ കുറിപ്പാണ് കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായത്. ഒപ്പമിരുന്നു പഠിച്ച കൂട്ടുകാരി ഇന്ന് തെന്നിന്ത്യയിലെ സൂപ്പർസ്റ്റാർ ആകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലെന്ന് മഹേഷ് പറയുന്നു. നയൻതാരയുടെ കയ്യെഴുത്തും മഹേഷ് ചിത്രങ്ങൾക്കൊപ്പം പങ്കുവച്ചിട്ടുണ്ട്. സിനിമ ഗ്രൂപ്പായ മൂവി സ്ട്രീറ്റിലും മഹേഷ് കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

ഒരുപിടി നല്ല സിനിമകളാണ് നയൻതാരയുടേതായി അണിയറയിലൊരുങ്ങുന്നത്. നെട്രികൺ, അണ്ണാത്തേ,കാതുവാക്കുള്ളെ രണ്ടു കാതൽ, മലയാള ചിത്രം നിഴൽ എന്നീ ചിത്രങ്ങളാണ് നയൻസിൻ്റേതായി ഷൂട്ടിങ് പുരോഗമിക്കുന്നതും ഷൂട്ടിങ് പൂർത്തിയാക്കിയതുമായ ചിത്രങ്ങൾ. നിഴൽ എന്ന ചിത്രത്തിൽ നായകനായി എത്തുന്നത് കുഞ്ചാക്കോ ബോബനാണ്. നിരവധി താരങ്ങളും നയൻതാരയ്ക്ക് പിറന്നാളാശംസ നേർന്നുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം

ഒപ്പമിരുന്നു പഠിച്ച കൂട്ടുകാരി ഇന്ന് തെന്നിന്ത്യയിലെ Lady Superstar ആകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.തുടക്കകാലത്ത് ആരാധകരേക്കാൾ വിമർശകർ ഉണ്ടായിരുന്ന നടി ഇന്ന് ഒറ്റയ്ക്ക് ഒരു സിനിമ പിടിച്ചു നിർത്താൻ കഴിയുന്നത്ര വളരുമെന്ന് ആരും കരുതിക്കാണില്ല. കുറ്റപ്പെടുത്തലുകളും, വിമർശനങ്ങളും ആവോളം കേട്ട്, എല്ലാം തരണം ചെയ്ത് കൊയ്തെടുത്ത വിജയം.

തിരുവല്ല എന്ന ചെറിയ ഗ്രാമത്തിൽ നിന്ന് ഇത്രയും പ്രശസ്തിയിലേക്ക് വളർന്നത് സ്വന്തം കഠിനാധ്വാനവും, അർപ്പണബോധവും കൊണ്ടാണ്. ഞങ്ങളുടെ പ്രിയ സുഹൃത്ത് ഡയാനയ്ക്ക്, നിങ്ങളുടെ എല്ലാം പ്രിയപ്പെട്ട നയൻതാരയ്ക്ക് ഒരായിരം ജന്മദിനാശംസകൾ

(ഈ Hand writing ഇത്രയും നാൾ സൂക്ഷിച്ചുവെച്ച എൻ്റെ പ്രിയ പത്നിയ്ക്ക്)

LEAVE A REPLY

Please enter your comment!
Please enter your name here