ശ്വേ​ത ആ​ൺ​വേ​ഷ​ത്തി​ലെ​ത്തു​ന്നു, കൂ​ടെ ഇ​റാ​നി​യ​ൻ ന​ടി​യും

0
4

ശ്വേ​ത ആ​ൺ​വേ​ഷ​ത്തി​ലെ​ത്തു​ന്നു.. കൂ​ടെ അ​ഭി​ന​യി​ക്കാ​നെ​ത്തു​ന്ന​ത് ഇ​റാ​നി​യ​ൻ ന​ടി​യും ഹോ​ളി​വു​ഡ് ന​ട​നും.

ശ്വേ​ത മേ​നോ​നും ഇ​റാ​ൻ അ​മെ​രി​ക്ക​ൻ ന​ടി​യാ​യ റീം ​ഖാ​ദി​മും ആ​ദി​ൽ ഹു​സൈ​നു​മൊ​ക്കെ​യാ​ണ് ന​വ​ൽ എ​ന്ന ജു​വ​ൽ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തിൽ​.
ചെ​റി​യൊ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ശ്വേ​ത മേ​നോ​ൻ അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് വീ​ണ്ടു​മെ​ത്തു​ക​യാ​ണ്. ആ​ൺ​വേ​ഷ​ത്തി​ലാ​ണ് ശ്വേ​ത​യെ​ത്തു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട്. ലൈ​ഫ് ഒ​ഫ് പൈ ​എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ ന​ട​നാ​ണ് ആ​ദി​ൽ. ബാ​ഗ്ദാ​ദി​ൽ നി​ന്ന് ഹോ​ളി​വു​ഡി​ലെ​ത്തി​യ റിം​ഖാ​ദിം ഈ​ചി​ത്ര​ത്തി​ൽ നാ​യി​കാ​വേ​ഷ​ത്തി​ലാ​ണെ​ത്തു​ന്ന​ത്. ര​ഞ്ജി​ലാ​ല്‍ ദാ​മോ​ദ​ര​നാ​ണ് സം​വി​ധാ​യ​ക​ന്‍. കേ​ര​ള​ത്തി​ന്‍റെ​യും ഇ​റാ​ന്‍റെ​യും സാ​സം​കാ​രി​ക പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ​യാ​ണ് ന​വ​ല്‍ എ​ന്ന ജു​വ​ല്‍ ക​ഥ പ​റ​യു​ന്ന​ത്. അ​മ്മ​യും മ​ക​ളും ക​ട​ന്നു​പോ​കു​ന്ന ജീ​വി​ത സം​ഘ​ര്‍ഷ​ങ്ങ​ളും സ​മ​കാ​ലി​ക ലോ​ക​ത്തി​ന്‍റെ രാ​ഷ്‌​ട്രീ​യ​വു​മെ​ല്ലാം ചി​ത്ര​ത്തി​ല്‍ വി​ഷ​യ​മാ​കു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here