നിഗൂഢതകളുമായി നരകാസുരന്‍ വരുന്നു, ട്രെയ്‌ലര്‍ പുറത്ത്

0

നിഗൂഢതകള്‍ ഒളിപ്പിച്ച് നരകാസുരന്‍ വരുന്നു. അരവിന്ദ് സാമിയ്‌ക്കൊപ്പം ഇന്ദ്രജിത് പ്രധാന വേഷത്തിലെത്തുന്ന കാര്‍ത്തിക് നരേന്‍ ചിത്രം നരകാസുരന്റ ട്രെയ്‌ലര്‍ പുറത്തുവന്നു. ആക്ഷന്‍ പ്രാധാന്യമു്ള്ള ഗ്യാങ്‌സ്റ്റര്‍ ചിത്രമാണ് നരകസുരന്‍. ലക്ഷ്മണ്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ഇന്ദ്രജിത്ത് ചിത്രത്തിലെത്തുന്നത്.

ഇന്ദ്രജിത്തിനും അരവിന്ദ് സ്വാമിക്കും പുറമേ സുദീപ് കിഷന്‍, ശ്രിയ ശരണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
ധ്രുവങ്കള്‍ 16 ല്‍ ഒപ്പമുണ്ടായിരുന്ന സാങ്കേതിക വിദഗ്ധരെയാണ് ഈ ചിത്രത്തിലും കാര്‍ത്തിക് കൂടെ കൂട്ടിയിട്ടുള്ളത്. എന്‍ജിനിയറിംഗ് പഠനം പാതിയില്‍ ഉപേക്ഷിച്ചാണ് കാര്‍ത്തിക് ധ്രുവങ്കള്‍ പതിനാറുമായി സിനിമയിലേക്ക് എത്തിയത്. ഓഗസ്റ്റ് 31ന് ചിത്രം തീയേറ്ററുകളിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here