ബാലതാരത്തോടും അശ്ലീലം; അധിക്ഷേപിച്ചവന് കൊടുത്തു, കടുത്ത മറുപടി

0

നടിമാരുടെ ചിത്രങ്ങളില്‍ അപമാനിക്കുന്ന ഡയലോഗ് രേഖപ്പെടുത്തുന്നവര്‍ക്ക് മറുപടി നല്‍കാന്‍ വളരെ അപൂര്‍വ്വം പേരെ രംഗത്തുവരാറുള്ളൂ. എന്നാല്‍ തനിക്ക് നേരെ അശ്ലീല പരാമര്‍ശം നടത്തിയയാള്‍ക്ക് അതേഭാഷയില്‍ തിരിച്ചടി നല്‍കിയിരിക്കുകയാണ് ബാലനടി. ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ച ചിത്രത്തിനുതാഴെയാണ് അശഌല പ്രയോഗം നടത്തിയത്. സഹികെട്ട താരം, തന്റെ അമ്മയെ പോയി ഇത്തരത്തില്‍ വിളിക്കൂവെന്നായിരുന്ന് മറുപടി നല്‍കുകയായിരുന്നു. പ്രശസ്ത ബാലതാരം നന്ദനവര്‍മ്മയാണ് അധിക്ഷേപത്തിനരയായത്. എന്നാല്‍ നന്ദനയുടെ പ്രതികരണം കടുത്തുപോയി എന്ന് അഭി്രപായപ്പെടുന്നവരും അനുകൂലിക്കുന്നവരും ഉണ്ട്. പ്രായംപോലും കണക്കിലെടുക്കാതെ ഇത്തരം പരാമര്‍ശം നടത്തുന്നവരോട് ഇങ്ങനെതന്നെയാണ് പ്രതികരിക്കേണ്ടതെന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ അശഌലം പറയുന്നവരോട് അത്തരത്തില്‍ സംസ്‌കാരശ്യൂന്യമായല്ല പ്രതികരിക്കേണ്ടതെന്നും ചിലര്‍ ഉപദേശിക്കുന്നുണ്ട്. ഗപ്പി, ആകാശമിഠായി, റിങ്മാസ്റ്റര്‍, മിലി തുടങ്ങി നിരവധിചിത്രങ്ങളില്‍ വേഷമിട്ട താരമാണ് പത്താംക്ലാസുകാരിയായ നന്ദനവര്‍മ്മ.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here