1100 കോടി രൂപ നല്‍കി നഗ്നചിത്രം സ്വന്തമാക്കി, അതും ക്രെഡിറ്റ് കാര്‍ഡ് വഴി

0

picture for 1100 crക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 1100 കോടി രൂപ നല്‍കി ഒരാള്‍ നഗ്‌നച്ചിത്രം സ്വന്തമാക്കുക. പെയിന്റിംഗിനോടുള്ള ആരാധന കേട്ടിട്ടുണ്ട്, എന്നാല്‍ ഇത്രയും രൂപ നല്‍കി പെയിന്റിംഗ് സ്വന്തമാക്കിയ ടാക്‌സി ഡ്രൈവര്‍ ആള്‍ക്കാരെ ഞെട്ടിച്ചിരിക്കുകയാണ്.

ഒരു സ്ത്രീയുടെ മനോഹരമായ നഗ്‌നച്ചിത്രമാണ് ഇയാള്‍ പൊന്നും വില കൊടുത്ത് വാങ്ങിച്ചത്. ട്വിറ്ററിലൂടെയാണ് അമിഡിയോ മോഡിഗ്ലിയാനിയുടെ പെയിന്റിങ് സ്വന്തമാക്കിയ വിവരം ഇദ്ദേഹം പുറം ലോകത്തെ അറിയിച്ചത്.

51കാരനായ ലിയു ഇക്വയ്ന്‍ ചൈനയിലെ ടാക്‌സി ്രൈഡവറായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഭാര്യയ്‌ക്കൊപ്പം രണ്ട് മ്യൂസിയങ്ങള്‍ നടത്തിവരികയാണ്. വീട്ടില്‍ സൂക്ഷിച്ചുവെക്കാനൊന്നുമല്ല ഇയാള്‍ ഇത്രയും വില കൊടുത്ത് മനോഹരമാര്‍ന്ന ചിത്രം സ്വന്തമാക്കിയത്്. മ്യൂസിയത്തില്‍ സൂക്ഷിച്ചുവെക്കാനാണ് ഈ ചൈനക്കാരന്‍ അമേരിക്കന്‍ എക്‌സ്പ്രസ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഈ പെയിന്റിങ് സ്വന്തമാക്കിയത്.

പെയിന്റിങ് കണ്ടാല്‍ ആരുമൊന്നു നോക്കി നിന്നു പോകും. ഒരു യുവതിയുടെ ശരീര ഭംഗി പൂര്‍ണമായി കാണിക്കുന്ന ചിത്രമാണിത്. ഇതുപോലെ പ്രത്യേകതയുള്ള ചിത്രങ്ങള്‍ ലിയു ഇതിനുമുന്‍പും നല്ല വില കൊടുത്തു സ്വന്തമാക്കിയിട്ടുണ്ട്. പണ്ട് ടാക്‌സി ്രൈഡവറായിരുന്ന ലിയു പിന്നീട് ചൈനയിലെ പണക്കാരില്‍ ഒരാളായി മാറുകയായിരുന്നു. ചൈനയില്‍ ഏറ്റവും വലിയ പണക്കാരില്‍ 23ാം സ്ഥാനമാണ് ലിയു ഇക്വയ്‌ന്.

LEAVE A REPLY

Please enter your comment!
Please enter your name here