നാദിര്‍ഷായുടെ പുതിയ പടം ഹിറ്റ്

0

മിമിക്രി താരമായെത്തി മലയാളസിനിമയില്‍ സംവിധായക്കുപ്പായം തുന്നിയയാളാണ് നാദിര്‍ഷാ. അദ്ദേഹത്തിന്റെ പുതിയൊരു ചിത്രമാണ് നവമാധ്യമങ്ങളില്‍ വൈറലാകുന്നത്. സംഗതി സിനിമയല്ല. സ്വന്തം കൈകൊണ്ട് വരച്ച ഒരു പടം. അതും സാക്ഷാല്‍ മോഹന്‍ലാലിന്റേത്.

നടീനടന്മാരുടെ സംഘടനയായ അമ്മയുടെ ജനറല്‍ബോഡി മീറ്റിംഗ് കഴിഞ്ഞ് പ്രസിഡന്റ് മോഹന്‍ലാല്‍ വേദിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് നാദിര്‍ഷാ ഞൊടിയിടകൊണ്ട് സൂപ്പര്‍താരത്തെ പേപ്പറില്‍ പകര്‍ത്തിയത്. അടുത്തിരുന്ന നടന്‍ ബാലയാണ് ഇക്കാര്യം തന്റെ ഫെയ്‌സ്ബുക്കിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here