3 ദിനം കൊണ്ട് 85 കോടി; അല്ലുച്ചിത്രം കുതിക്കുന്നു

0
തെന്നിന്ത്യയിലെമ്പാടും ആരാധകരുള്ള അല്ലു അര്‍ജ്ജുനിന്റെ പുതു ചിത്രം ‘നാ പേര് സൂര്യ, നാ ഇല്ലു ഇന്ത്യ’ 3 ദിനംകൊണ്ട് 85 കോടി സ്വന്തമാക്കി. മലയാളിതാരം അനു ഇമ്മാനുവേലാണ് അല്ലുവിന്റെ നായികയായി തകര്‍ത്താടുന്നത്. ചിത്രം വമ്പന്‍ഹിറ്റിലേക്ക് കുതിക്കുമ്പോള്‍ മുന്‍നിര നായികാതാരങ്ങളുടെ പട്ടികയിലേക്ക് അനുവും എത്തുമെന്ന് ഉറപ്പാണ്. ‘എന്റെ പേര് സൂര്യ, എന്റെ വീട് ഇന്ത്യ’ എന്ന പേരില്‍ മലയാളത്തിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. 55 കോടിരൂപയായിരുന്നു ചിത്രത്തിന്റെ ബജറ്റ്.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here