കോടികളുടെ നഷ്ടം സമ്മാനിച്ച് മള്‍ട്ടിപ്ലക്‌സ് തീയറ്ററുകളിലെ മലയാള സിനിമ സമരം തുടരുന്നു

0
4

കൊച്ചി: മലയാള ചിത്രങ്ങള്‍ക്ക് കോടികളുടെ നഷ്ടം സമ്മാനിച്ച്  മള്‍ട്ടിപ്ലക്‌സ് തീയറ്ററുകളിലെ മലയാള സിനിമ സമരം തുടരുന്നു. വരുമാനം പങ്കുവയ്‌ക്കുന്നതിലെ തര്‍ക്കത്തെ തുടര്‍ന്ന് മുപ്പതോളം മള്‍ട്ടിപ്ലക്‌സ് സ്ക്രീനുകളില്‍ മലയാള സിനിമ പ്രദര്‍ശിപ്പിക്കുന്നില്ല.

തീയറ്റര്‍ വിഹിതം കൂട്ടണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ദിവസം മുമ്പാണ്  മള്‍ട്ടിപ്ലസ് സ്ക്രീനില്‍ നിന്ന് വിതരണക്കാര്‍ മലയാള ചിത്രങ്ങള്‍ പിന്‍വലിച്ചത്. ഇതോടെ ബാഹുബലി, രാമന്‍റെ ഏദന്‍തോട്ടം എന്നീ ചിത്രങ്ങള്‍ സംസ്ഥാനത്തെ മുപ്പതോളം മള്‍ട്ടിപ്ലക്‌സ് തീയറ്ററുകളില്‍ നിന്ന് പുറത്തായി. ഗോദ, അച്ചായന്‍സ്, അഡ്വഞ്ചറസ് ഓഫ് ഓമനക്കുട്ടന്‍ എന്നീ ചിത്രങ്ങള്‍ മള്‍ട്ടിപ്ലക്‌സുകളില്‍ എത്തിയതുമില്ല. കേരളത്തിലെ മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകള്‍ക്ക് നല്‍കാത്ത മലയാള സിനിമകള്‍ തങ്ങള്‍ക്കും വേണ്ടെന്ന് മറ്റു സംസ്ഥാനങ്ങളിലെ മള്‍ട്ടിപ്ലക്‌സുള്‍ നിലപാട് സ്വീകരിച്ചു തുടങ്ങിയത് പ്രശ്‌നം കൂടുതല്‍ വഷളാക്കുമെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തില്‍ നിന്നുള്ള തീയറ്റര്‍ വരുമാനത്തിന്‍റെ മുപ്പത് ശതമാനത്തിലധികം സംഭാവന ചെയ്യുന്നത് മള്‍ട്ടി പ്ലക്‌സുകളാണ്. നികുതി ഇനത്തില്‍ സര്‍ക്കാരിന് ലഭിക്കേണ്ട വരുമാനവും ഇടിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here