മോഹന്‍ലാല്‍ വരുമോയെന്ന് കോട്ടയംകുഞ്ഞച്ചനോട് എല്ലാവരും ചോദിച്ചതാണ്. പക്ഷേ ജോഷി ചതിച്ചവിവരം പറഞ്ഞ് തടിതപ്പിയ കുഞ്ഞച്ചന്റെ രണ്ടാംവരവ് നിലച്ചെങ്കിലും ‘മോഹന്‍ലാല്‍’ വരും. ഈവിഷുവിന് തന്നെ.

മമ്മൂട്ടി അഭിനയിച്ച കോട്ടയം കുഞ്ഞച്ചന്‍ 2 വരുമെന്ന് പറഞ്ഞ് നിര്‍മ്മാതാവ് വിജയ് ബാബു ആരാധകരെ കൊതിപ്പിച്ച് കടന്നുകളഞ്ഞത് കഴിഞ്ഞയാഴ്ചയായിരുന്നു. പഴയ നിര്‍മ്മാതാക്കളോട് അനുമതി വാങ്ങാതെ രണ്ടാംഭാഗം പ്രഖ്യാപിച്ചതാണ് വിജയ്ബാബുവിനെ വെട്ടിലാക്കിയത്.

എന്നാല്‍ മോഹന്‍ലാലിനെ കൊണ്ടുവരാന്‍ നെട്ടോട്ടമോടിയ കുഞ്ഞച്ചന്‍ വന്നില്ലെങ്കിലും ഇത്തവണ ‘മോഹന്‍ലാല്‍’ കൃത്യമായി എത്തും. കട്ട മോഹന്‍ലാല്‍ ഫാനായ മീനുക്കുട്ടിയായി മഞ്ജുവാര്യര്‍ അഭിനയിക്കുന്ന ‘മോഹന്‍ലാല്‍’ വിഷുവിന് തിയറ്ററുകളിലെത്തും. ചുറ്റുമുള്ളവരെ മോഹന്‍ലാല്‍ ചിത്രങ്ങളിലെ കഥാപാത്രങ്ങളായി കാണുന്ന മീനുക്കുട്ടിയെന്ന കഥാപാത്രമായാണ് മഞ്ജുവാര്യര്‍ നിറയുന്നത്. ഇന്ദ്രജിത്താണ് നായകന്‍. സലിംകുമാര്‍, സൗബിന്‍ തുടങ്ങി നിരവധി താരനിരയും ചിത്രത്തിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here