നസ്രിയ മടങ്ങിയെത്തുന്നു… കൂടെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അഞ്ജലി മേനോനും പൃഥ്വിരാജും

0

വിവാഹ ജീവിതത്തോടെ അഭിനയം നിര്‍ത്തി ഭഗത്തിന്റെ ഭാര്യാ റോളിലേക്ക് ഒതുങ്ങിയ നസ്രിയ വീണ്ടും വെള്ളിത്തിരയിലേക്ക്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ മടങ്ങിവരവ്. ‘കൂടെ’യെന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ചിത്രത്തിന്റെ പേരു വെളിപ്പെടുത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥിരാജും സംവിധായിക അഞ്ജലി മേനോനും ചേര്‍ന്ന് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. പൃഥ്വിരാജിന്റെ സഹോദരിയുടെ റോളിലാണ് നസ്രിയ എത്തുന്നത്. പൃഥ്വിരാജ്, നസ്രിയ, പാര്‍വതി എന്നിവരുടെ കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധമാണ് ചിത്രം പറയുന്നത്. അതുല്‍ കല്‍ക്കര്‍ണിയും നിര്‍ണായകമായ കലാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജൂലൈ ആറിനാണ് ചിത്രം തീയേറ്ററുകളിലെത്തുക.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here