വിമര്‍ശനം കൂസാതെ നൂറുകോടിയിലേക്ക് കബീര്‍സിങ്

0

സ്ത്രീപക്ഷ വിമര്‍ശകരുടെ തല്ലേല്‍ക്കുമ്പോഴും ഷാഹിദ്കപൂര്‍ നായകനായെത്തിയ ‘കബീര്‍സിങ്’ എന്ന ചിത്രം റിലീസ്‌ചെയ്ത് 5 ദിനങ്ങള്‍ക്കൊണ്ട് 80 കോടിയിലേറെ നേടി വമ്പന്‍ഹിറ്റിലേക്ക് കുതിക്കുന്നു. ഷാഹിദിന്റെ കരിയറിലെ ഏറ്റവും മികച്ച കളക്ഷന്‍നേടുന്ന ചിത്രമെന്ന റെക്കോഡിലേക്കു എത്തുമെന്ന് തന്നെയാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. നായക സങ്കല്‍പങ്ങള്‍ക്കും സ്ത്രീവിരുദ്ധതയ്ക്കും ഒരു മാറ്റവുമില്ലെന്നാണ് ചിത്രത്തിന്‌ േനരിടേണ്ടി വരുന്ന വിമര്‍ശനം.

തെലുങ്ക് ചിത്രമായ അര്‍ജ്ജുന്‍ റെഡ്ഢിയുടെ ഹിന്ദിപ്പതിപ്പാണ് ചിത്രം. 60 കോടിയോളമാണ് ചിത്രത്തിന്റെ ബജറ്റ്. ആദ്യ ദിനം തന്നെ 15 കോടി കളക്ട് ചെയ്ത ചിത്രം ബോളിവുഡിലെ മികച്ച കളക്ഷന്‍നേടുന്ന മൂന്നാമത്തെ ചിത്രവുമായി.

LEAVE A REPLY

Please enter your comment!
Please enter your name here