ദോശയുണ്ടാക്കി മടുത്ത ബാബു ഇനി കോഫിയുണ്ടാക്കും

0

‘ഒരു ദോശയുണ്ടാക്കിയ കഥ’ പറഞ്ഞ ആഷിക്അബുവിന്റെ ‘സോള്‍ട്ട് ആന്റ് പെപ്പര്‍’ എന്ന ചിത്രത്തിലെ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകമനസിലുണ്ട്. ആഹാരപ്രേമിയായ കാളിദാസനും പാചകവേഷത്തിലെത്തിയ ബാബുരാജുമെല്ലാം തകര്‍ത്തഭിനയിച്ച ചിത്രത്തിന് രണ്ടാംഭാഗം വരുന്നു. ‘ബ്ലാക്ക് കോഫി’ എന്നുപേരിട്ട ചിത്രത്തില്‍ നടന്‍ ബാബുരാജ് തന്നെയാണ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. കാളിദാസനായി ലാലും മായയായി ശ്വേതയും എത്തും.

കഥയില്‍ പ്രധാന ട്വിസ്റ്റ് എന്തെന്നുവച്ചാല്‍ പാചകക്കാരനായ ബാബു കാളിദാസനുമായി തെറ്റി മറ്റൊരിടത്ത് പാചകത്തിനെത്തുന്നൂവെന്നതാണ്. അതാകട്ടെ ലേഡീസ് മാത്രം താമസിക്കുന്ന ഒരു ഫഌറ്റും. ഗ്ലാമര്‍ താരം ഓവിയയും രചനാ നാരായണന്‍കുട്ടിയുമടങ്ങുന്ന സംഘത്തിനൊപ്പമുള്ള പാചക രസങ്ങളാകും ബഌക്ക് കോഫി പറയുന്നത്. ‘ഒരു പ്രേമം ഉണ്ടാക്കിയ കഥ’ എന്നാണ് ടാഗ്‌ലൈന്‍. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here