മഞ്ജു വാര്യരുടെ തമിഴ് അരങ്ങേറ്റ ചിത്രമാണ് ധനുഷ് നായകനായ അസുരന്‍. വെട്രിമാരന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ യുട്യൂബിലെത്തി.

ലോഹിതദാസ് എഴുതി സംവിധാനം നിര്‍വ്വഹിച്ച ‘കന്മദം’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ മഞ്ജുവാര്യരുടെ വേഷം ഓര്‍മ്മപ്പെടുത്തുന്ന ലുക്കാണ് അസുരനിലെ ട്രെയിലറിലും കാണുന്നത്.

ഒക്ടോബര്‍ നാലിന് തിയറ്ററുകളിലെത്തുന്ന ചിത്രം തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ധനുഷ് രണ്ട് ലുക്കുകളിലാണ് എത്തുന്നത്. പഴയകാലത്തെ കഥ പറയില്‍ ധനുഷിന്റെ കഥാപാത്രത്തിന്റെ നായികയായാണ് മഞ്ജു വേഷമിട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here