ആകാശഗംഗ 2 ചിത്രീകരണം തുടങ്ങി

0

മലയാളത്തിലെ ഹൊറര്‍ ചിത്രങ്ങള്‍ക്ക് പുതുചരിത്രമെഴുതിയാണ് 20 കൊല്ലങ്ങള്‍ക്ക് മുമ്പ് വിനയന്‍ സംവിധാനം ചെയ്ത ആകാശഗംഗ. പേടിപ്പെടുത്തുന്ന രംഗങ്ങള്‍ക്കൊപ്പം മികച്ച പാട്ടുകളും കോമഡിയും ഇഴചേര്‍ത്ത് ഒരുക്കിയ ചിത്രത്തിന് ഇന്നും ടിവിയില്‍കാഴ്ചക്കാരേയുള്ളതാണ്. നടന്‍ രാജന്‍ പി. ദേവ്, സുകുമാരി, കൊച്ചിന്‍ ഘനീഫ എന്നിവരൊക്കെ ഓര്‍മ്മയായെങ്കിലും നിലവിലെ മികച്ച താരങ്ങളാണ് രണ്ടാംഭാഗത്തിലും അണിനിരക്കുന്നത്.

ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, പുതുമുഖം ആരതി, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക തുടങ്ങിയവരെല്ലാമുണ്ട്. ആകാശഗംഗ ചിത്രീകരിച്ച വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് രണ്ടാംഭാഗവും ഒരുങ്ങുന്നത്. ചിത്രം ഓണത്തിന് തിയറ്ററുകളിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here