പാവാട പൊക്കി നോക്കാന്‍ ശ്രമിച്ചു: മോര്‍ഗന്‍ ഫ്രീമാനെതിരേ ഗുരുതര ആരോപണം

0

പ്രശസ്ത ഹോളിവുഡ് താരം മോര്‍ഗന്‍ ഫ്രീമാന് എതിരെ ഗുരുതര ആരോപണങ്ങളുമായി യുവതികള്‍. 2012ല്‍ മോഗന്‍ അഭിനയിച്ച ‘നൗ യു സീ മീ’ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച യുവതിയാണ് നടനെതിരേ ആദ്യം രംഗത്തെത്തിയത്.

ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ലൈംഗികച്ചുവടോടെ അശ്ലീലം പറയുകയും ദേഹത്ത് പിടിക്കുകയും ചെയ്ത മോഗന്‍, നീ അടിവസ്ത്രമിട്ടിട്ടിട്ടുണ്ടോയെന്ന് നോക്കട്ടെയെന്ന് പറഞ്ഞ് ഒരിക്കല്‍ തന്റെ പാവാട ഉയര്‍ത്താന്‍ ശ്രമിച്ചതായും യുവതി പറയുന്നു. ഒഴിഞ്ഞുമാറിയിട്ടും പിന്നാലെയെത്തിയ മോഗന്‍ ഫ്രീമാനെ ചിത്രത്തിലെ സംവിധായകന്‍ ഇടപെട്ട് പിന്‍തിരിപ്പിക്കുകയായിുന്നൂവത്രേ.

മോര്‍ഗന്‍ ഫ്രീമാനൊപ്പം പ്രവര്‍ത്തിച്ചിരുന്ന പതിനാറോളം സ്ത്രീകള്‍ അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള പെരുമാറ്റത്തിനെതിരേ ചാനലിനോട് പ്രതികരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കറുത്ത വര്‍ഗക്കാരായ നടീനടന്മാര്‍ക്ക് മതിയായ അവസരം കിട്ടുന്നില്ലെന്ന കാരണത്താല്‍ മോഗന്‍ ഫ്രീമാന്‍ ‘റിവിലേഷന്‍സ് എന്റര്‍ടെയ്ന്‍മെന്റ് ‘ എന്ന സ്വന്തം നിര്‍മ്മാണക്കമ്പനിയും തുടങ്ങിയിരുന്നു. എന്നാല്‍ അവിടെ ജോലിചെയ്തിരുന്ന പല സ്ത്രീകളും സമാനലൈംഗികാതിക്രമത്തിന് ഇരയായതായും മുന്‍ ജീവനക്കാരികളിലൊരാള്‍ വെളിപ്പെടുത്തി.

മാറിടത്തിലേക്ക് തുറിച്ചുനോക്കിയിരിക്കുന്ന മോഗന്റെ സ്വഭാവദൂഷ്യത്തെത്തുര്‍ന്ന് ഇറക്കംകുറഞ്ഞ വസ്ത്രങ്ങള്‍ ഉപേക്ഷിച്ചിരുന്നതായും അവര്‍ വെളിപ്പെടുത്തി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here