പലരും പറയാന്‍ മടിക്കുന്ന സത്യങ്ങള്‍ മൂത്തോനിലൂടെ ഗീതു പറഞ്ഞു; പ്രശംസയുമായി മഞ്ജുവാര്യര്‍

0
15

നിവിന്‍പോളി ചിത്രം ‘മൂത്തോന്‍’ കണ്ടിട്ട് ഇഷ്ടപ്പെടാത്ത നിവിന്‍ഫാന്‍സുകാരും പകുതിക്കുവച്ച് ഇറങ്ങിപ്പോയവരും കമന്റടിച്ചു മറ്റ് ആസ്വാദകരെ ശല്യപ്പെടുത്തിയവരും ഒരുവശത്ത് നില്‍ക്കുമ്പോള്‍ ചിത്രത്തിന് നിരൂപകപ്രശംസയും പിന്തുണയും മറുവശത്ത് ലഭിക്കുന്നുണ്ട്. നടി മഞ്ജുവാര്യരടക്കം ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായമാണ് രേഖപ്പെടുത്തുന്നത്.

നടന്‍ ഉണ്ണിമുകുന്ദനും മൂത്താനില്‍ നിവിനെ കാണാനില്ലെന്നും കഥാപാത്രത്തെ മാത്രമാണ് താന്‍ കണ്ടതെന്നും അഭിപ്രായപ്പെട്ടിരുന്നു. സാധാരണ മലയാളി പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിലും അപ്പുറമുള്ള യാഥാര്‍ത്ഥ്യങ്ങളാണ് സംവിധായികയായ ഗീതുമോഹന്‍ദാസ് അടയാളപ്പെടുത്തിയതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

മഞ്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

”ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോന്‍’ പ്രേക്ഷകരുടെ പ്രശംസ നേടി വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പലരും പറയാന്‍ മടിക്കുന്ന സത്യങ്ങളാണ് ഗീതു ഇതില്‍ പറയുന്നത്. മലയാളസിനിമ ഇന്നേവരെ കടന്നുചെന്നിട്ടില്ലാത്ത ചില ഇടങ്ങളെ ‘മൂത്തോന്‍’ കാണിച്ചുതരുന്നു. മനുഷ്യന്‍ എന്ന പദത്തെ ഏറ്റവും ഭംഗിയോടെ അത് അഭിസംബോധന ചെയ്യുന്നു.
ഒപ്പം കടലുപോലെ തിരയടിക്കുന്നതും ചോരപോലെ ചുവക്കുന്നതുമായ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു. ഈ സിനിമ നിങ്ങള്‍ക്ക് ഉള്ളില്‍ തട്ടുന്ന അനുഭവം തന്നെയാകും. ഗീതുവിനും നിവിനും രാജീവ് രവിക്കും അനുരാഗ് കശ്യപിനും മൂത്തോന്റെ ഭാഗമായ മറ്റെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍….”

ഗീതുമോഹൻദാസ് സംവിധാനം ചെയ്ത 'മൂത്തോൻ' പ്രേക്ഷകരുടെ പ്രശംസ നേടി വിജയകരമായി പ്രദർശനം തുടരുകയാണ്. പലരും പറയാൻ മടിക്കുന്ന…

Manju Warrier ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ನವೆಂಬರ್ 12, 2019

ഉണ്ണി മുകുന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

https://www.facebook.com/IamUnniMukundan/

LEAVE A REPLY

Please enter your comment!
Please enter your name here