ദുബായ്: മലയാളത്തിന്റെ സ്വന്തം ലാൽ ദുബായിൽ പുതിയ വീട് സ്വന്തമാക്കി എന്നതാണിപ്പോൾ സോഷ്യൽ മീഡിയയിലെ ഒരു ചർച്ച. ദൃശ്യം-2 ചിത്രീകരണം പൂർത്തിയാക്കി മോഹൻ ലാൽ കഴിഞ്ഞ ദിവസം ദുബായിലേക്ക് പറന്നിരുന്നു. ദുബായിൽ ഐ.പി.എൽ ഫൈനൽ കാണാനെത്തിയ ലാലിന്റെ ചിത്രം നിമിഷങ്ങൾക്കകം വയറലാവുകയും ചെയ്തു. തൊട്ടുപിന്നാലെ സഞ്ജയ് ദത്തിനൊപ്പം ദീപാവലി ആഘോഷിക്കുന്ന ലാലിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയായി.  ആഘോഷങ്ങൾ അവസാനിക്കുന്നതിന് മുമ്പ് ലാൽ ദുബായിൽ പുതിയ വീട് സ്വന്തമാക്കി എന്ന വാർത്തയും ഡിജിറ്റൽ ലോകത്ത് പാട്ടായി. മോഹൻ ലാലിന്റെ ആദ്യ ചിത്രമായ തിരനോട്ടത്തിന്റെ സംവിധായകൻ അശോക് കുമാറായിരുന്നു വീട്ടിലെത്തിയ ആദ്യത്തെ അതിഥി. അശോക് കുമാർ എടുത്ത ചിത്രങ്ങൾ പിന്നീട് ഫെയ്സ് ബുക്കിലൂടെ പുറത്തുവിടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here