മോഹന്‍ലാലിന്റെ പുതിയ ചിത്രം ‘നീരാളി’ അടുത്തമാസം 12-ന് തിയറ്ററുകളിലെത്തും. അജോയ്‌വര്‍മ്മ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് മാധ്യമപ്രവര്‍ത്തകനായിരുന്ന സാജുതോമസാണ്. ഒടിയന്റെ ചിത്രീകരണത്തിനിടെ മോഹന്‍ലാല്‍ ഡേറ്റുനല്‍കിയ ചിത്രത്തിന് വന്‍പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്. നദിയാ മൊയ്തു വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാലിന്റെ നായികയാകുന്ന ചിത്രമാണ് നീരാളി. ട്രെയിലറും മോഹന്‍ലാല്‍ പാടിയ ഗാനവും യുട്യൂബില്‍ ഹിറ്റായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here