മോഹന്‍ലാല്‍ വരുമോ? വരുമെന്നാണ് മഞ്ജുവാര്യര്‍ ്രെടയിലറില്‍ പറയുന്നതെങ്കിലും ചിത്രം കോടതി കയറുകയാണ്. കഥ മോഷ്ടിച്ചതാണെന്നും റിലീസിങ്ങ് തടയണമെന്നുമാവശ്യപ്പെട്ട് തിരക്കഥാകൃത്ത് കലവൂര്‍ രവികുമാറാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. 2015ല്‍ പ്രസിദ്ധീകരിച്ച തന്റെ കഥ ‘മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കരപേടിയാണ്’ എന്ന കഥ മോഷ്ടിച്ചാണ് സാജിദ് യഹിയയും സുനീഷ് വാരനാടും ‘മോഹന്‍ലാല്‍’ എന്ന ചിത്രം ഒരുക്കിയതെന്നാണ് കലവൂരിന്റെ ആരോപണം. തൃശ്ശൂര്‍ ജില്ലാകോടതിയിലാണ് കേസ് ഫയല്‍ചെയ്തിരിക്കുന്നത്. സിനിമ വിലക്കണമെന്നും അല്ലാത്തപക്ഷം 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ആവശ്യം. സാറ്റലൈറ്റ് അവകാശത്തിന്റേയും മൊഴിമാറ്റം നടത്തുന്നതിന്റെയും തിയറ്റര്‍കളക്ഷന്റെയും 25 ശതമാനവും വേണമെന്നും ഹര്‍ജിയില്‍ പറയുന്നു.

മോഹന്‍ലാലിനോട് കടുത്ത ആരാധനയുള്ള ഭാര്യയെക്കുറിച്ചുള്ള കഥയാണ് കലവൂര്‍ 2015ല്‍ പ്രസിദ്ധീകരിച്ചത്. ഇതേ പ്രമേയമാണ് ‘മോഹന്‍ലാല്‍’ എന്ന ചിത്രവും കൈകാര്യം ചെയ്യുന്നത്. കലവൂരിനെതിരേ ചിത്രത്തിന്റെ സംവിധായകന്‍ സാജിദ് യഹിയയും തിരക്കഥയെഴുതിയ സുനീഷ് വാരനാടും രംഗത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here