കൊച്ചി: മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒ.ടി.ടി. റിലീസിനെന്ന് സ്ഥിരീകരിച്ച് നിര്‍മ്മാതാവ്. ചിത്രം ഒ.ടി.ടി റിലീസ് ചെയ്യുന്നത് മോഹന്‍ലാലിന്റെയും സംവിധായകന്‍ പ്രിയദര്‍ശന്റെയും അനുവാദത്തോടെയെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. മലയാളത്തിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് മരക്കാര്‍. തീയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. വരാനിരിക്കുന്ന എല്ലാ മോഹന്‍ലാല്‍ ചിത്രങ്ങളും ഒ.ടി.ടി റിലീസ് ചെയ്യുമെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.

സിനിമ തീയറ്ററില്‍ റിലീസ് ചെയ്യാന്‍ മന്ത്രി സജി ചെറിയാന്റെ മധ്യസ്ഥതയില്‍ ഇന്ന് യോഗം വിളിച്ചിരുന്നെങ്കിലും ചേര്‍ന്നിരുന്നില്ല. തീയേറ്റര്‍ റിലീസിനു തീയറ്റര്‍ ഉടമകള്‍ വിട്ടു വിഴ്ച ചെയ്തില്ലെന്നു നിര്‍മ്മാതാവ് ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here