കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ എറണാകുളത്ത് ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ ആസ്ഥാന മന്ദിരത്തിനുവേണ്ടി നടന്‍ മോഹന്‍ലാല്‍ നല്‍കിയത് ഒരു കോടി രൂപ. സ്വന്തമായൊരു ആസ്ഥാനം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ ഏറെ സാമ്പത്തികക്ലേശം അനുഭവിക്കുന്നതിനിടെയാണ് വാക്കിന്റെ ബലത്തില്‍ ലാല്‍ ഇത്രയധികംരൂപ നല്‍കിയതെന്ന് നിര്‍മ്മാതാക്കള്‍ ഉദ്ഘാടനച്ചടങ്ങില്‍ പറഞ്ഞു.

‘പണം കണ്ടെത്താന്‍ പല വഴികള്‍ നോക്കിയെങ്കിലും നടന്നില്ല. താര സംഘടനായ ‘അമ്മ’യുടെ ഫണ്ടില്‍ നിന്നും പണം സ്വരൂപിക്കാനുള്ള ശ്രമം സാങ്കേതിക പ്രശ്നങ്ങള്‍ കാരണം നടക്കാതെ വന്നു. ആ സമയത്താണ് മോഹന്‍ലാല്‍ സഹായവുമായി എത്തിയത്.

തിരികെ നല്‍കുമെന്ന വാക്കിന്റെ മാത്രം ഉറപ്പിലാണ് ലാല്‍ പണം തന്നതെന്നും ഈ സഹായമാണ് കെട്ടിടം നിര്‍മ്മിക്കാനുളള മുഖ്യപ്രേരണയായതെന്നും സംഘടനയുടെ അധ്യക്ഷന്‍ സുരേഷ്‌കുമാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here