മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2 വിന്റെ ടീസർ പുതുവത്സര ദിനത്തിൽ റിലീസ് ചെയ്യും. മോഹൻലാൽ തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവച്ചത്

മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

”വർഷങ്ങൾക്ക് മുൻപ്, ഡബ്ബിങ് സ്റ്റുഡിയോയുടെ മോണിറ്ററിൽ ഇതുപോലൊരു റീൽ കാർഡ് ഞാൻ കണ്ടു… പിന്നീട് നടന്നത്, നിങ്ങൾക്കും എനിക്കും അറിയാവുന്ന ചരിത്രം… ..ദൃശ്യം ഇന്ന് ഈ ഡിസംബർ 19ന് … ദൃശ്യം നിങ്ങളിലേക്കെത്തിയിട്ട് 7 വർഷം തികയുന്ന ദിവസം, നിങ്ങളിലേക്ക് ഒരു റീൽ കാർഡ് കൂടെ… ദൃശ്യം 2 ടീസറിൻ്റെ…. കാത്തിരിക്കാൻ ഇനി കുറച്ചു നാളുകൾ കൂടെ……. ജനുവരി 1ന് .. പുതുവത്സര ദിനത്തിൽ ദൃശ്യം 2 ടീസർ നിങ്ങളിലേക്ക്….”

ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ദൃശ്യം സിനിമയുടെ രണ്ടാം ഭാഗം അണിയറിയില്‍ ഒരുങ്ങുകയാണ്. ചിത്രം റിലീസ് ചെയ്ത 7 വര്‍ഷം തികയുന്ന ഡിസംബര്‍ 19 ന് ദൃശ്യം വിന്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. ദൃശ്യം 2വിന്റെ ടീസര്‍ റിലീസ് ചെയ്യുന്ന ദിവസമാണ് മോഹന്‍ലാല്‍ പുറത്തുവിട്ടത്. 2021 ജനുവരി 1 നാണ് ടീസര്‍ പുറത്തുവിടുന്നത്. ടീസറിന്റെ റീല്‍ കാര്‍ഡ് കൂടി മോഹന്‍ലാല്‍ പുറത്തുവിട്ടിട്ടുണ്ട്. 60 ദിവസത്തെ ഷെഡ്യൂളുമായി ആരംഭിച്ച ദൃശ്യം 2 വിന്റെ ചിത്രീകരണം വെറും 46 ദിവസം കൊണ്ട് തന്നെ അവസാനിക്കുകയായിരുന്നു.


LEAVE A REPLY

Please enter your comment!
Please enter your name here