എവിടെ നിന്നായാലും നല്ല ഭക്ഷണം കഴിച്ചാല്‍ അതിന്റെ രുചിക്കൂട്ട് ചോദിച്ചറിഞ്ഞ് മനസ്സില്‍ കോറിയിടുന്ന സ്വഭാവക്കാരനാണ് ലാലേട്ടന്. പിന്നീട് സമയം കിട്ടുമ്ബോള് അത് സ്വന്തം കൈകൊണ്ടു തയാറാക്കി വിളമ്ബുകയും ചെയ്യും. അത്തരമൊരു റെസിപ്പി തയാറാക്കി അവതരിപ്പിക്കുകയാണ് മോഹന്‍ലാല്‍.
കാളാഞ്ചി മീന്‍ വറുത്തതുമായാണ് മോഹന്‍ലാലിന്റെ വരവ്. അടുത്ത സുഹൃത്തായ സംവിധായകന് പ്രിയദര്‍ശന്റെ അമ്മയുടെ പക്കല്‍ നിന്നും പകര്‍ന്നു കിട്ടിയ രുചിക്കൂട്ടാണിത്. ലോക്ക്ഡൗണ്‍ നാളുകളില്‍ വീണു കിട്ടിയ നേരം പാകം ചെയ്ത ഫിഷ് ഫ്രൈയുടെ വീഡിയോ എന്നാണ് ക്യാപ്ഷനില്‍ പറഞ്ഞിരിക്കുന്നത്.
മോഹന്‍ ലാലിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ പ്രിയദര്‍ശന്റെ അമ്മയുടെ പക്കല്‍ നിന്നും പകര്‍ന്നു കിട്ടിയ രുചിക്കൂട്ടാണിത്. ലോക്ക്ഡൗണ്‍ നാളുകളില്‍ വീണു കിട്ടിയ നേരം പാകം ചെയ്ത ഫിഷ് ഫ്രൈയുടെ വീഡിയോ എന്നാണ് ക്യാപ്ഷനില്‍ പറഞ്ഞിരിക്കുന്നത്. ലാലേട്ടന്റെ റെസിപ്പി കണ്ടു നോക്കൂ. അഞ്ചു മിനിറ്റിനുള്ളില്‍ തയാറാക്കി വിളമ്ബുന്നതാണ് തന്റെ രീതി എന്ന് മോഹന്‍ലാല്‍. അടുത്തിടെ മോഹന്‍ലാലിന്റെ കുക്കിംഗ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.