തടി കുറയ്ക്കാനും വയ്യ, നിറം മാറ്റാനുമില്ല; ഫാഷന്‍രംഗത്തെ ധാരണകള്‍ മാറ്റിയെഴുതി വര്‍ഷിത

0
39

മെലിഞ്ഞു കൊലുന്ന പെണ്‍കൊടിമാര്‍ക്കു മാത്രമാണ് ഫാഷന്‍മോഡല്‍ രംഗത്ത് മുന്‍ഗണന ലഭിക്കുന്നത്. അല്‍പം തടികൂടിയ പെണ്‍കുട്ടികളോട് തടി കുറച്ചിട്ടു വരൂവെന്നാണ് ഈ രംഗത്തെ പ്രമുഖര്‍ നല്‍കുന്ന ഉപദേശം.

എന്നാല്‍ കാഴ്ചപ്പാടുകളെ തിരുത്തിക്കുറിച്ചിരിക്കയാണ് ആന്ധ്രാപ്രദേശില്‍നിന്നുള്ള മോഡല്‍ വര്‍ഷിത. വര്‍ഷങ്ങളോളം മാറ്റിനിര്‍ത്തപ്പെട്ടെങ്കിലും ഒരുനാള്‍ തന്നെത്തേടി അവസരങ്ങള്‍ വരുമെന്നു വിശ്വസിച്ച് പ്രവര്‍ത്തിച്ചയാളാണ് വര്‍ഷിത. നിറവും അഴകളവുകളുമൊന്നുമില്ലാതിരുന്നിട്ടും സൂപ്പര്‍ മോഡലായി മാറിയിരിക്കയാണ് വര്‍ഷിത.

പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ സബ്യാസാചിയുടെ മോഡലായി വര്‍ഷിത തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് തലവര മാറിയത്. ഒപ്പം വര്‍ഷിത തിരുത്തിക്കുറിച്ചതാകട്ടെ ഫാഷന്‍രംഗത്തെ മുന്‍ധാരണകളെക്കൂടിയാണ്. വണ്ണവും നിറവുമെല്ലാം സ്വഭാവികമാണെന്നും ഈ ലോകം അവരുടേതുകൂടിയാണെന്നും തിരിച്ചറിയാന്‍ ഫാഷന്‍ലോകത്തിനു കഴിയട്ടെയെന്നാണ് വര്‍ഷിതയുടെ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here