യുവനടന് ഉണ്ണി മുകുന്ദന് നായകനായ മേപ്പടിയാന് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് അവസാനിച്ചു. വിഷ്ണുമോഹന് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചത് ഉണ്ണിമുകുന്ദന് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡാണ്. ചിത്രം പാക്അപ് പറഞ്ഞതിന്റെ ചിത്രങ്ങള്‍ ഉണ്ണിമുകുനന്ദന് തന്നെയാണ് പുറത്തുവിട്ടത്. ഇന്ദ്രന്‍സ്, അജുവര്‍ഗീസ്, കലാഭവന്‍ ഷാജോണ്‍, സൈജു കുറുപ്പ്, അഞ്ജുകുര്യന്‍ എന്നിവരടക്കം നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കോട്ടയത്തും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രീകരണം നടന്നത്.
