മലയാളത്തിന്റെ ‘യക്ഷി’ക്ക് വരണമാല്യം

0
വിനയന്റെ ‘യക്ഷിയും ഞാനും’ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ താരസുന്ദരി മേഘ്‌നാ രാജ് വിവാഹിതയായി. കന്നട നടന്‍ ചിരഞ്ജീവി സര്‍ജയുമായുള്ള വിവാഹം കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയിലാണ് നടന്നത്. ‘ആട്ടഗര’ എന്ന സിനിമയില്‍ മേഘ്നയും ചിരഞ്ജീവി സര്‍ജയും ഒരുമിച്ച് അഭിനയിച്ചതിനു പിന്നാലെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. കഴിഞ്ഞ ഒക്‌ടോബറിലായിരുന്നു വിവാഹനിശ്ചയം നടന്നത്. വിനയന്‍ ചിത്രങ്ങോട് മലയാളസിനിമാ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയിരുന്ന സാഹചര്യത്തിലാണ് ‘യക്ഷിയും ഞാനും’ എന്ന ചിത്രം റിലീസ് ചെയ്യപ്പെട്ടത്. വിനിയന്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്നവര്‍ക്കും അപ്രഖ്യാപിത വിലക്കുണ്ടായിട്ടും ‘യക്ഷി’യായി വേഷമിട്ട് ശ്രദ്ധിക്കപ്പെട്ട മേഘ്‌നയെ മമ്മൂട്ടിയുടെ ആഗസ്റ്റ് 15, ബ്യൂട്ടിഫുള്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളം ഏറ്റെടുക്കുകയായിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here