താന്‍ സഹപ്രവര്‍ത്തകിരില്‍ നിന്ന് ലൈംഗിക പീഢനത്തിന് ഇരയായിട്ടുണ്ടെന്നാണ് നടി പാര്‍വ്വതി. പേരുകള്‍ തുറന്നുപറഞ്ഞ് ആരെയും ശിക്ഷിക്കണമെന്ന് ഉദ്ദേശിക്കുന്നില്ലെന്നും ന്യൂസ് 18 ചാനലിനു നല്‍കിയ അഭിമുഖത്തിത്തിനിടയില്‍ അവര്‍ പറഞ്ഞു. അടുത്തിടെ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടാണ് നടി സ്വന്തം അനുഭവം തുറന്നു പറഞ്ഞത്.

നടി ആക്രമിക്കപ്പെട്ട വാര്‍ത്ത അറിഞ്ഞപ്പോള്‍ ഞാന്‍ ലൊക്കേഷനിലായിരുന്നു. സന്തോഷമുള്ള ഒരു രംഗത്ത് ആയിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. ആരും സഹായിക്കാനില്ലാത്ത അവരുടെ അപ്പോഴത്തെ അവസ്ഥ എനിക്ക് അറിയാം. ഞാന്‍ അങ്ങനത്തെ ഒരു അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള ഒരാളാണ്. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകാതെ സഹായത്തിന് ആവശ്യപ്പെട്ടുപോകുന്ന അവസ്ഥ. നമ്മുടെ ദേഹം ഇങ്ങനെ ആയതുകൊണ്ട് നമ്മള്‍ ഉപയോഗിക്കപ്പെടുക, ചൂഷണം ചെയ്യപ്പെടുക… എന്താണ് എന്ന് എനിക്ക് അറിയാം. പേരുകള്‍ തുറന്നുപറ‌ഞ്ഞ് ആരെയും ശിക്ഷിക്കണമെന്ന് ഉദ്ദേശിക്കുന്നില്ല. പക്ഷേ അങ്ങനെ ചെയ്‍തവര്‍ ക്രിമിനലുകളാണ്. പക്ഷേ ഞാന്‍ ഇരയല്ല. ഞാന്‍ അതില്‍ നിന്ന് പുറത്തുകടന്നു. എനിക്ക് അത് പറയാന്‍ പറ്റും. പീഡനമേല്‍ക്കേണ്ടി വന്നത് സഹപ്രവര്‍ത്തകരില്‍ നിന്ന് തന്നെയാണ്. അവരെ ശിക്ഷിക്കാനോ ഒന്നുമല്ല ഇത് പറയുന്നത്. ഇങ്ങനെയുള്ള സംഭവങ്ങള്‍ സര്‍വ്വ സാധാരണമാണെന്നും നിരന്തരം തുടരുകയാണെന്നും ഞാന്‍ മറ്റുള്ള സ്ത്രീകളോട് പറയുകയാണ്. നിങ്ങള്‍ ന്യൂനപക്ഷമല്ല എന്ന്- പാര്‍വതി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here