ഉറച്ച വിശ്വാസം… അതല്ലെ എല്ലാം…മീ വേറിട്ടൊരു അനുഭവമാകുന്നു

0

ഉറച്ച വിശ്വാസം ജീവിതത്തില്‍ എന്തും സാധ്യമാക്കുമെന്ന സന്ദേശം നല്‍കി ഒരുകൂട്ടം ചെറുപ്പക്കാര്‍ തയാറാക്കിയ ഷോര്‍ട്ട് ഫിലിം ‘മി’ ശ്രദ്ധേയമാകുന്നു. 24 മണിക്കൂര്‍ സമയപരിധിക്കുള്ളിലാണ് ഇവര്‍ ആശയത്തെ ദൃശ്യവത്കരിച്ചത്. കാര്‍ത്തിക് എസ് കുമാറിന്റെ തിരക്കഥയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് അഖില്‍ എം.ആറാണ്. ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത് ദീപക്ക് എസ് ദേവനാണ്. ക്യാമറ കണ്ണില്‍ പകര്‍ത്തിയത് അഭിനന്ദ് എം.എസ്. മ്യൂസിക്ക് നല്കിയത് അസ്.ഡയറക്ടര്‍ കൂടിയായ റിഷി ജോയി ആണ്. എഡിറ്റിങ്ങ് നടത്തിയത് അരുണ്‍.

 

 

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here