റേഡിയോ ജോക്കി മാത്തുക്കുട്ടി സംവിധായകനാകുന്നു. ആസിഫ് അലിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ പേര് ‘കുഞ്ഞെല്‍ദോ’ എന്നാണ്. ഷൂട്ടിങ്ങ് കോട്ടയത്തും പരിസരത്തുമായി ആരംഭിച്ചുകഴിഞ്ഞു.

വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍. ദുല്‍ക്കര്‍ സല്‍മാനെ നായകനായി തീരുമാനിച്ചെങ്കിലും കോളജ് പ്രായത്തില്‍ എത്താന്‍ അദ്ദേഹം വിമുഖത കാട്ടിയതായി വാര്‍ത്തകളുണ്ട്.

വര്‍ഷങ്ങളായി ചാനല്‍ അവതാരകനായും റേഡിയോ ജോക്കിയായും തിളങ്ങുന്ന മാത്തുക്കുട്ടി നിരവധി സിനിമകളിലും ചെറിയവേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here