കുട്ടനാടന്‍ മാര്‍പ്പാപ്പയ്ക്കുശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ‘മാര്‍ഗംകളി’ ട്രെയിലര്‍ പുറത്തിറങ്ങി. ഒരുമാര്‍ഗവും ഇല്ലാതെ കളിക്കുന്ന കളിയാണ് ഈ ‘മാര്‍ഗംകളി’ എന്നു വ്യക്തമാക്കി, ചിരിപ്പടമെന്നുറപ്പിക്കുന്ന ട്രെയിലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

മലയാളസിനിമയില്‍ വീണ്ടും തന്റെ സാന്നിധ്യം ആവര്‍ത്തിച്ചുറപ്പിച്ച നടന്‍ ബൈജുവിന്റെ ഡയലോഗോടെയാണ് ട്രെയിലര്‍ തുടങ്ങുന്നത്. ”വെഷമം മൂത്ത്കഴിഞ്ഞാ സകലവനും വന്ന് കടലിന്റെ
അണ്ണാക്കിലോട്ട് നോക്കിലൊരു നില്‍പാണ്.

വെഷമം മാറാനുള്ള എന്തുപിണ്ണാക്കാണ് ഇതിന്ററ്റത്തിരിക്കുന്നതെന്ന് എനിക്കിതുവരെ മനസിലായിട്ടില്ല”- എന്ന് പറഞ്ഞുതുടങ്ങുന്ന ബൈജുവിന്റെ കഥാപാത്രമാണ് ചിരിതുടങ്ങി വയ്ക്കുന്നത്.

നായകനാകുന്ന ചിത്രത്തിലെ സംഭാഷണങ്ങളും ബിബിന്‍ജോര്‍ജ് തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ശശാങ്കന്‍ മയ്യനാടിന്റേതാണ് കഥയും തിരക്കഥയും. ചിത്രം അടുത്തമാസം തിയറ്ററുകളിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here