തിരുവനന്തപുരം: മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഡിസംബര്‍ രണ്ടിനു തീയറ്ററുകളിലെത്തും. ബന്ധപ്പെട്ടവരുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

തീയറ്റര്‍ ഉടമകളില്‍ നിന്നും മിനിമം ഗ്യാരണ്ടി വേണമെന്ന ഉപാധി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ വേണ്ടെന്നു വച്ചെന്നും ഉപാധികളില്ലാതെയാകും ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.

തീയേറ്റര്‍ റിലീസിനുശേഷമാകും ചിത്രം ഒ.ടി.ടിയിലെത്തുക. റിലീസ് ചെയ്ത് എത്ര ദിവസത്തിനുശേഷമായിരിക്കും സിനിമ തീയേറ്ററിലെത്തുകയെന്നത് വ്യക്തമാക്കപ്പെട്ടിട്ടില്ല. സാധാരണ തീയേറ്റര്‍ റിലീസ് കഴിഞ്ഞ് 42 ദിവസത്തിനുശേഷമാണ് ഒ.ടി.ടിക്കു നല്‍കുന്നത്. എന്നാല്‍, വിജയ് ചിത്രം മാസ്റ്റര്‍ തീയേറ്റര്‍ റിലീസ് ചെയ്ത 16 ദിവസത്തിനുള്ളില്‍ പ്രൈമില്‍ എത്തിയിരുന്നു. എന്നാല്‍, മരക്കാറുമായുള്ള പ്രൈമിന്റെ കരാര്‍ പുറത്തുവന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here