മോഹന്‍ലാല്‍ നായകനായി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. ഒടിടി പ്ലാറ്റ്‌ഫോമുകളെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുന്ന ലെറ്റ്‌സ് ഒ.ടി.ടി ഗ്ലോബല്‍ പേജാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

തീയറ്റര്‍ റിലീസിനായി പല സംഘടനകളും സര്‍ക്കാരും സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഒടുവില്‍ മരക്കാര്‍ ആമസോണില്‍ റിലീസ് ചെയ്യാന്‍ അണിയറക്കാര്‍ തീരുമാനിക്കുകയായിരുന്നു. രണ്ടു വര്‍ഷം കൊണ്ട് നൂറു കോടിക്കടുത്ത് ചെലവിട്ടാണ് മരക്കാര്‍ ഒരുങ്ങുന്നത്. 2020 മാര്‍ച്ച് 26ന് റിലീസ് തീരുമാനിച്ചിരുന്ന പ്രിയദര്‍ശന്‍ ചിത്രം കോവിഡ് മൂലം മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് പല റിലീസ് തീയതികള്‍ പ്രഖ്യാപിക്കപ്പെട്ടെങ്കിലും അന്നൊന്നും ചിത്രം പുറത്തുവന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here