“പ്രായത്തെ തോൽപ്പിക്കുന്ന മമ്മൂട്ടി, മലയാളിക്ക് പുതുമയുള്ള കാര്യമല്ല. പലതവണ പറഞ്ഞു പഴകിയതാണ്. എന്നാൽ ഇപ്പോൾ മമ്മൂട്ടി ആരാധകരുടെ ഫെയ്സ്ബുക്ക് പേജുകളിൽ നിറയുന്നത് ഒരു അപൂർവ കാഴ്ചയാണ്. 1988ൽ പുറത്തിറങ്ങിയ മനു അങ്കിൾ എന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച കുട്ടികളിൽ ഒരാളെയും മമ്മൂട്ടിയെയും താരതമ്യം” ചെയ്താണ് പോസ്റ്റുകൾ. അന്ന് എട്ടാംക്ലാസിൽ പഠിക്കുമ്പോഴാണ് കുര്യച്ചൻ ചാക്കോ മനു അങ്കിൾ എന്ന സിനിമയുടെ ഭാഗമാകുന്നത്. കാലം അദ്ദേഹത്തിൽ വലിയ മാറ്റം വരുത്തി. പക്ഷേ മമ്മൂട്ടി അന്നത്തെക്കാൾ ചെറുപ്പം ആയി എന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.
സൈക്കിൾ ചവിട്ടാൻ അറിയാവുന്ന കുട്ടികളെ േവണം എന്ന പത്രപരസ്യം കണ്ടാണ് അന്നത്തെ എട്ടാം ക്ലാസുകാരനെ വീട്ടുകാർ ഓഡിഷന് കൊണ്ട് പോകുന്നത്. അങ്ങനെയാണ് സിനിമയുടെ ഭാഗമാകുന്നതും. ഇപ്പോഴും മമ്മൂട്ടിയെ കണ്ടാൽ ഓടിച്ചെന്ന് സംസാരിക്കുമെന്നും അദ്ദേഹം തിരിച്ചറിയാറുണ്ടെന്നും കുര്യച്ചൻ ഒരു അഭിമുഖത്തിൽ പറയുന്നു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ്ഗോപി എന്നിങ്ങനെ ആദ്യ സിനിമയിൽ തന്നെ സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചെങ്കിലും പിന്നീട് സിനിമ തന്റെ മേഖലയായി കുര്യച്ചൻ കണ്ടില്ല. അന്ന് കൊല്ലത്ത് ഷൂട്ടിങ് പുരോഗമിക്കുമ്പോൾ സുരേഷ്ഗോപി തന്റെ മാരുതി കാറുമായി എത്തി സിനിമയിലെ കുട്ടികളെയും കൂട്ടി െകാല്ലം ബീച്ചിൽ പോയതും വീട്ടിൽ െകാണ്ടുവന്ന് ഭക്ഷണം നൽകിയതും അദ്ദേഹം ഓർക്കുന്നു