അവതാരപ്പിറവിയില്‍ ആശംസനേര്‍ന്ന് സിനിമാലോകം

0
മലയാള സിനിമയിലെ നെടുംതൂണായ മോഹന്‍ലാലിന് ജന്മദിനാശംസകളുമായി താരലോകം. മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, നിവിന്‍പോളി, അജുവര്‍ഗീസ് അടക്കമുള്ള യുവതാരങ്ങളും മഞ്ജുവാര്യര്‍, പാര്‍വതിനായര്‍, അന്നരാജന്‍ തുടങ്ങി നിരവധി നടിമാരും മോഹന്‍ലാലിന് നവമാധ്യമങ്ങളില്‍ ആശംസകള്‍ നേര്‍ന്നു. ഓണത്തിനിടയില്‍ പുട്ടുകച്ചവടം പോലെ ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിന്റെ 50-ാം ദിവസത്തില്‍ പുതിയ പോസ്റ്റര്‍ അവതരിപ്പിച്ചാണ് ‘ടീം മോഹന്‍ലാലിന്റെ ‘ മഞ്ജുവാര്യര്‍ ആശംസ അര്‍പ്പിച്ചതും.

മഞ്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

അവതാരം പിറന്ന ദിനത്തില്‍ പുതുചരിത്രം രചിച്ച് ‘മോഹന്‍ലാല്‍’
‘ഇതൊരു നിയോഗമാണ്.
കാലവും സിനിമയും,മലയാളവും ഞങ്ങള്‍ക്കായി കരുതി വച്ച നിയോഗം’
‘മോഹന്‍ലാല്‍’ എന്ന താരം ഇല്ലായിരുന്നെങ്കില്‍ ഒരിക്കലും ഇങ്ങനൊരു സിനിമയും ഉണ്ടാവുമായിരുന്നില്ല സത്യത്തില്‍ ‘മോഹന്‍ലാല്‍’ എന്ന മലയാളിയുടെ വികാരത്തിനുള്ള സമര്‍പ്പണം കൂടിയായിരുന്നു ഈ ചിത്രം.
ഞങ്ങള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹം തന്നെ ഈ പേരായിരുന്നു
മലയാളി ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന ഈ പേര് ഞങ്ങള്‍ക്കായി തന്ന ആ താര ഇതിഹാസം തന്നെയാണ് എല്ലാ അര്‍ഥത്തിലും ഈ സിനിമയുടെ ആത്മാവും വിജയവും.
ഒരു നിമിത്തം എന്ന പോലെ സന്തോഷത്തിന്റെ പരകോടിയില്‍ എത്തുന്നൊരു സുദിനം കൂടിയാണ് മെയ് 21.
ഇതിഹാസം പിറന്ന ഈ ദിനത്തില്‍ തന്നെ അദ്ദേഹത്തിന്റെ പേരില്‍ പിറന്ന ചിത്രത്തിന്റെ 50ആം ദിന പോസ്റ്റര്‍ നിങ്ങളിലേക്ക് എത്തുകയാണ്.
അവിചാരിതമായിരിക്കാം പക്ഷെ ഭാഗ്യമെന്നു പറയട്ടെ ചിത്രത്തിന്റെ ആദ്യത്തെ പോസ്റ്റര്‍ പുറത്തു വന്നതും അദ്ദേഹത്തിന്റെ കഴിഞ്ഞ ജന്മദിനത്തില്‍ തന്നെയായിരുന്നു.
മലയാളിയുടെ സുവര്‍ണ്ണ താരം നമ്മുടെ ലാലേട്ടന്റെ ജന്മദിനത്തില്‍ തന്നെ ഞങ്ങളുടെ വലിയ വിജയം ആഘോഷിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്.
കാലവും ചരിത്രവും ഭേദിച്ച് ആരാധനയുടെ പുത്തന്‍ വികാരങ്ങള്‍ രചിക്കുന്ന താരചക്രവര്‍ത്തിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ‘മോഹന്‍ലാല്‍ 50ആം ദിന പോസ്റ്റര്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു’
‘നന്ദി ലാലേട്ടാ ഞങ്ങള്‍ ഉള്‍പ്പെടുന്നൊരു തലമുറയുടെ വികാരമായി പിറന്നതിനു’
ടീം ‘മോഹന്‍ലാല്‍’

Loading...

LEAVE A REPLY

Please enter your comment!
Please enter your name here