ക്രിസ്തുമസിനെത്തുന്ന പൂവന്‍കോഴിയെക്കുറിച്ച് മഞ്ജുവാര്യര്‍

0
13

റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകന്റെ ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിലൂടെയാണ് മഞ്ജുവാര്യര്‍ സിനിമയിലേക്കുള്ള മടങ്ങിവരവ് ഗംഭീരമാക്കിയത്. വീണ്ടും ആ കൂട്ടുകെട്ട് ക്രിസ്തുമസിന് തിയറ്ററുകളിലെത്തുകയാണ്. ഉണ്ണി ആര്‍. രചന നിര്‍വ്വഹിച്ച പ്രതി പൂവന്‍കോഴി എന്ന കഥയുടെ അതേപേരിലുള്ള ചലച്ചിത്രാവിഷ്‌കാരത്തിലാണ് മഞ്ജുാവാര്യര്‍ പ്രധാന കഥാപാത്രമാകുന്നത്. ചിത്രത്തെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ മഞ്ജു ഇങ്ങനെ എഴുതി.

” പ്രിയപ്പെട്ടവരേ , റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ‘ഹൗ ഓള്‍ഡ് ആര്‍ യു’വിലെ നിരുപമയെ സ്വീകരിച്ച നിങ്ങള്‍ ഓരോരുത്തരുടേയും കരുതല്‍ നിറഞ്ഞ സ്‌നേഹമാണ് ഇന്നും എന്റെ ഊര്‍ജ്ജം . ഇനി ഞാന്‍ ,റോഷന്‍ ആന്‍ഡ്രൂസിന്റെ പുതിയ ചിത്രമായ ‘പ്രതി പൂവന്‍കോഴി’യിലെ മാധുരി ആവുകയാണ്.

നവംബര്‍ 20-ന് ‘പ്രതി പൂവന്‍കോഴി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യും. ആദ്യ ഗാനം 21 -നും.’പ്രതി പൂവന്‍കോഴി’നിങ്ങള്‍ക്കരികിലേക്ക് ഡിസംബര്‍ 20 -ന് എത്തും; ക്രിസ്മസിന് ഓരോ വീട്ടിലേയും പ്രകാശിക്കുന്ന നക്ഷത്രമായി! ”

For all those good hearts who have been requesting to write the content in English too , this is the first look poster…

Manju Warrier ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ನವೆಂಬರ್ 18, 2019

LEAVE A REPLY

Please enter your comment!
Please enter your name here