‘മാണിക്യമലരായ പൂവി’ തല്‍ക്കാലം പിന്‍വലിക്കില്ല, വിവാദത്തില്‍ മനം നൊന്ത് അണിയറ പ്രവര്‍ത്തകര്‍

0

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ വയറലായ ഗാനം പിന്‍വലിക്കുമെന്ന് ഒരുവേള പറഞ്ഞ സംവിധായകന്‍ പിന്നെ നിലപാടു മാറ്റി. ഒരു അഡാറ് ലൗവിലെ മാണിക്യമലരായ പൂവി തല്‍ക്കാലം പിന്‍വലിക്കേണ്ടതില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചു. പാട്ടിനു ലഭിക്കുന്ന പിന്തുണ കണക്കിലെടുത്താണ് തീരുമാനം.
പാട്ടിനെപ്പറ്റിയുള്ള വിവാദങ്ങള്‍ വേദനിപ്പിക്കന്നുവെന്നും ആരുടേയും മതവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു വ്യക്തമാക്കി. പോലീസ് ഹൈദ്രാബാദില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിശദാംശങ്ങള്‍ മനസിലാക്കിയശേഷം തുടര്‍ നടപടി സ്വീകരിക്കും. യൂട്യൂബില്‍ നിന്ന് പാട്ട് തല്‍ക്കാലം നീക്കില്ല. അതേസമയം, പാട്ട് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ അര്‍ത്ഥം മാറുന്നുവെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here