തന്റെ പേരിലുള്ള വ്യാജഅക്കൗണ്ടുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ വിശ്വസിച്ച് ചതിക്കപ്പെടരുതെന്ന അഭ്യര്‍ത്ഥനയുമായി നടന് മണിക്കുട്ടന്. നല്ല സിനിമകളില്‍ വീണ്ടും സജീവമാകാന്‍ ശ്രമം നടത്തിവരുന്നതിനിടെ തനിക്കിട്ട് പണിയാന്‍ ശ്രമിക്കുന്നത് ദുഃഖകരമാണെന്നും മണിക്കുട്ടന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
വ്യാജപ്രൊഫൈലില്നിന്നുള്ള സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ടും മണിക്കുട്ടന് പങ്കുവച്ചിട്ടുണ്ട്. ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം.-
”ഒരു പ്രത്യേക അറിയിപ്പായി കണക്കാക്കുക. എനിക്ക് ആകെ ഉള്ള ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് ഇതാണ്.
ഇത് കൂടാതെ ഇന്‍സ്റ്റയിലും മറ്റുമായി പലവിധ അക്കൗണ്ടുകള്‍ വഴിക്കു താഴെ കാണുന്ന തരത്തിലുള്ള പലവിധ പ്രവര്‍ത്തനങ്ങളും നടക്കുന്നതായി എന്റെശ്രദ്ധയില്‍പെടുന്നുണ്ട്, എന്നാല്‍ കഴിയുന്ന രീതിയില്‍ ബന്ധപ്പെട്ട വകുപ്പില്‍ പരാതിപ്പെട്ടിട്ടുണ്ട്. ആരും സ്വയം കബിളിക്കപ്പെടാതെ സൂക്ഷിക്കുക….
കുറച്ചു നല്ല പ്രൊജെക്ടുകളുമായി സിനിമയില്‍ സജീവമാകാനുള്ള എന്റെ ശ്രമത്തിനിടയ്ക്കു ഇത് പോലെയുള്ള തരികിടകള്‍ ചെയ്തു എനിക്കിട്ടു പണിയാന്‍ നോക്കുന്നത് വളരെ ദുഖകരമാണ്.
ഒപ്പമുണ്ടാകണം മാമാങ്കത്തിന്്”