ബ്രിട്ടീഷുകാരനെ പ്രണയിക്കുന്നെന്ന് വാദം; അടുത്ത ലക്ഷ്യം ‘മണികര്‍ണ്ണിക’

0

ഇന്ത്യന്‍മിത്തുകളെയും ചരിത്രത്തെയും കുറിക്കുന്ന സിനിമകള്‍ക്കെതിരേ പ്രതിഷേധം പടരുന്നത് വ്യാപകമാകുന്നു. സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവദിനെതിരേയുള്ള പ്രതിഷേധം നിലയ്ക്കും മുമ്പേ തന്നെ ‘മണികര്‍ണിക ദി ക്യൂന്‍ ഓഫ് ഝാന്‍സി’ എന്ന സിനിമക്കെതിരെയും പ്രതിഷേധം തുടങ്ങി. കങ്കണണാ റണാവത്ത് നായികയാകുന്ന ഈ ചിത്രത്തില്‍ ഝാന്‍സി റാണിയെ മോശമായി ചിത്രീകരിക്കുന്നു എന്നാണ് ആരോപണം. സര്‍വ്വ ബ്രാഹ്മിണ്‍ സഭയാണ് ഇത്തവണ രംഗത്തുവന്നത്.

ഝാന്‍സി റാണിയും ബ്രീട്ടീഷുകാരനും തമ്മില്‍ പ്രണയിക്കുന്നതായി സിനിമയില്‍ ഉണ്ടെന്നും ചിത്രത്തിന്റെ ഷൂട്ടിങ് തടയണമെന്ന് ബ്രാഹ്മിണ്‍ സഭ പ്രസിഡന്റ് സുരേഷ് മിശ്ര രാജസ്ഥാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതോടെയാണ് വിവാദം പുകയുന്നത്. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുനേരെ വാളോങ്ങി വിവിധ ജാതിമത സംഘടനകള്‍ രംഗത്തുവരുന്നത് വ്യാപകമായിരിക്കുകയാണെന്ന വിമര്‍ശനവും ഇതോടെ ശക്തമാകുകയാണ്. സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടുകളും പലപ്പോഴും വിവാദച്ചുഴിയിലാണ്. ദൈവമേ കൈതൊഴാം കെ.കുമാറാകണം എന്ന ചിത്രത്തില്‍ പശുക്കളെ നിര്‍ദോഷമായി ചിത്രീകരിച്ച രംഗങ്ങള്‍പോലും ഒഴിവാക്കപ്പെട്ടതായി സംവിധായകനും നടനുമായ സലിംകുമാര്‍ വെളിപ്പെടുത്തിയിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here