മലയാളത്തിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയ ചിത്രമാണ് മാമാങ്കം. മമ്മൂട്ടിയുടെ കരിയറിലെ വമ്പന്‍ റിലീസുകൂടിയാണ് ചിത്രം. ചിത്രത്തില്‍ വിവിധ ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.
സ്ത്രൈണഭാവം തുടിക്കുന്ന നോട്ടവുമായി നില്ക്കുന്ന മമ്മൂട്ടിയുടെ ഒരു ചിത്രമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. നവമാധ്യമങ്ങളില്‍ ഈ ചിത്രം വൈറലാകുകയാണ്.ചിത്രത്തില്‍ ഉണ്ണിനീലി എന്ന കഥാപാത്രമായെത്തുന്ന ഇനിയയുടെ ലുക്കും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
മാമാങ്കത്തിന്റെ റിലീസ് ഡിസംബര്‍ 12 -ലേക്ക് മാറ്റി നിശ്ചയിച്ചതോടെ ക്രിസ്തുമസിന് ബോക്സോഫീസില്‍ ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് ചിത്രം.