ആരാധകര്‍ കരയിച്ച ലിച്ചിയെ ആശ്വസിപ്പിക്കാന്‍ മമ്മൂക്ക വിളിച്ചു

0

ആരാധകര്‍ കരയിച്ച ലിച്ചിയെ ആശ്വസിപ്പിക്കാന്‍ മമ്മൂക്ക വിളിച്ചു. മമ്മൂട്ടി പകര്‍ന്നുതന്ന ആത്മവിശ്വാസം മതി ഇനി ഏതു സാഹചര്യങ്ങളും നേരിടാനെന്ന് മലയാളികളുടെ പ്രിയതാരം ലിച്ചിയെന്ന അന്ന രേഷ്മ രാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മമ്മൂട്ടിയെ കുറിച്ച് പറ‌ഞ്ഞ പരാമര്‍ശത്തിന്റ പേരില്‍ ലിച്ചിക്ക് വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നു. ഫേസ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞ് മറുപടിയുമായി ലിച്ചി രംഗത്ത് എത്തുകയും ചെയ്‍തിരുന്നു. മമ്മൂട്ടിയും ദുല്‍ക്കറും ഒരുമിച്ച് അഭിനയിച്ചാല്‍ ആരു നായകനാകണമെന്ന ചോദ്യത്തിന് ദുല്‍ക്കര്‍ നായകനാകട്ടെ മമ്മൂട്ടി ദുല്‍ക്കറിന്റെ അച്ഛനാകട്ടെയെന്ന് പ്രതികരിച്ചതിനാണ് ലിച്ചി ടോളര്‍മാരുടെയും മമ്മുട്ടി ആരാധകരുടെയും ആക്രമണത്തിന് ഇരയായത്. മമ്മൂട്ടി വിളിച്ചതിനെ തുടര്‍ന്ന് ലിച്ചി ചെയ്ത ഫേസ്ബുക്ക് പോസ്റ്റ്:

 

മമ്മുക്ക വിളിച്ചു!! സംസാരിച്ചു… ആ വാക്കുകൾ പകർന്നുതന്ന ആത്മവിശ്വാസം മതി ഇനി ഏതു സാഹചര്യങ്ങളും നേരിടാൻ.

മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യം മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടപ്പോൾ, അതും ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്ന മമ്മൂക്കയെ പറ്റിയും ആയതിന്റെ വിഷമത്തിലാണ് ഇന്നലെ ഞാൻ ലൈവ് വന്നത്… ഇന്ന് മമ്മൂക്ക തന്നെ എന്നെ വിളിച്ച് സംസാരിച്ചപ്പോൾ എന്തെന്നില്ലാത്ത ആശ്വാസത്തിലും സന്തോഷത്തിലുമാണ് ഞാനിപ്പോൾ.

എങ്ങനെ മമ്മൂക്കയെ വിളിച്ച് സംസാരിക്കും എന്ന് കരുതി പേടിച്ചിരുന്ന എനിക്ക് മമ്മൂക്കയുടെ കോൾ വന്നതും ഇത്രയും സംസാരിച്ചതും ഇപ്പോഴും ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. സത്യത്തിൽ അങ്കമാലി ഡയറീസ് എന്ന എന്റെ ആദ്യ ചിത്രത്തിനു ശേഷം എനിക്ക് നായികയാവാൻ ആദ്യം ലഭിച്ച ക്ഷണം മമ്മൂക്കയോടൊപ്പമായിരുന്നു. ആ ചിത്രത്തിന്റെ ചിത്രീകരണം നീണ്ടു പോയ അവസരത്തിലാണ് ഞാൻ ലാലേട്ടനോടൊപ്പം വെളിപാടിന്റെ പുസ്തകത്തിൽ എത്തിയതും… ഉടൻ തന്നെ മമ്മൂക്കയോടൊപ്പം ഒരു ചിത്രം സംഭവിക്കട്ടെ എന്ന പ്രാർത്ഥനയുണ്ട്. രണ്ടു ചിത്രങ്ങളിൽ മാത്രമഭിനയിച്ച എന്നെ വിളിച്ചു ആശ്വസിപ്പിക്കാൻ കാണിച്ച ആ വലിയ മനസിന്‌, മമ്മൂക്കയ്ക്ക് നന്ദി…

നിങ്ങളുടെ സ്വന്തം,
ലിച്ചി


Loading...

LEAVE A REPLY

Please enter your comment!
Please enter your name here