ഇതാണ് ‘രണ്ടുണ്ട’കള്‍ ; ബാക്കി പിന്നാലെ

0

പുതുമുഖ പ്രതിഭകള്‍ക്ക് കൈകൊടുക്കുന്നതില്‍ മടിയില്ലാത്ത വ്യക്തിയാണ് മെഗാതാരം മമ്മൂട്ടി. വ്യത്യസ്തതകള്‍ എന്നും അദ്ദേഹത്തിന് ഹരമാണ്. പുറത്തിറങ്ങാന്‍ പോകുന്ന പുതിയ ചിത്രത്തിന്റെ പേരുകേട്ട് പലരും മുഖം കോട്ടി. ‘ഉണ്ട’ എന്നപേര് സോഷ്യല്‍മീഡായില്‍ തരംഗമാകുകയും ട്രോളുകള്‍ക്ക് കാരണമാകുകയും ചെയ്തു. കോമഡിയാണെങ്കിലും പേരിലൂടെ നല്ല പ്രചാരണം കിട്ടിയെന്ന വിലയിരുത്തലിലാണ് അണിയറക്കാര്‍.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ‘ഉണ്ട’യില്‍ മമ്മൂട്ടി വീണ്ടും പോലീസ്‌വേഷമണിയുന്നു. കൂടെയുള്ള ‘സഹഉണ്ട’കള്‍ ഏതെന്ന് പുറത്തുവിട്ടിരിക്കയാണ് മമ്മൂട്ടി. ഷൈന്‍ടോം ചാക്കോയും ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജ്ജുന്‍ അശോകനുമാണ് സഹപോലീസുകാര്‍. മറ്റ് ഉണ്ടകളെയും താമസിക്കാതെ പുറത്തുവരും.

LEAVE A REPLY

Please enter your comment!
Please enter your name here