കാത്തിരുന്ന് കാത്തിരുന്ന് നൂറുകോടി നിറവില്‍ മമ്മൂട്ടിയും

0

പുലിമുരുകന്‍ മലയാളത്തിലെ ആദ്യ നൂറുകോടി ക്ലബ്ബില്‍ ഇടംനേടിയതോടെ മമ്മൂട്ടി ആരാധകരും കാത്തിരിപ്പിലായിരുന്നു. മെഗാതാരത്തിന്റെ നൂറുകോടിയെന്ന് വാഴ്ത്തിയെത്തിയ ഗ്രേറ്റ്ഫാദര്‍ എന്ന ചിത്രം 50 കോടി കടന്നെങ്കിലും നൂറുകോടി ക്ലബ്ബ് അകന്നുതന്നെയിരുന്നു.

ഒടുവില്‍ സാക്ഷാല്‍ പുലിമുരുകന്റെ അണിയറക്കാരായ വൈശാഖ്ഉദയകൃഷ്ണപീറ്റര്‍ ഹെയ്ന്‍ സംഘത്തെത്തന്നെ കൂട്ടുപിടിച്ച് ഒരുക്കിയ മധുരരാജ നൂറുകോടി കടന്നവിവരമാണ് പുറത്തുവരുന്നത്. നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പാണ് ഇക്കാര്യം ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്. ഇതോടെ 100 കോടി നേടുന്ന ആദ്യ മമ്മൂട്ടി ചിത്രമായി മധുരരാജ മാറി.

LEAVE A REPLY

Please enter your comment!
Please enter your name here