ആന്ധ്രയില്‍ പടപുറപ്പാട്, ആദ്യ റൗണ്ടില്‍ മുന്നേറി മമ്മൂട്ടി

0

സിനിമ പ്രഖ്യാപിച്ചതു മുതല്‍ തെലുങ്കു താരമായിരുന്ന ബാലകൃഷ്ണയ്ക്കായിരുന്നു മുന്‍തൂക്കമെങ്കില്‍ ആദ്യ പോസ്റ്ററും ടീസും ഇറങ്ങിയതോടെ മമ്മൂട്ടി ഇടിച്ചുകയറി. വരും നാളുകളില്‍ ആന്ധ്ര ആരു ഭരിച്ചാലും തെരഞ്ഞെടുപ്പിന് മുമ്പ് അവിടത്തെ തീയേറ്ററുകളില്‍ ഒരു ഏറ്റുമുട്ടല്‍ ഉറപ്പായി.

ആന്ധ്രയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള സിനിമാ യുദ്ധം തുടങ്ങിക്കഴിഞ്ഞു. രണ്ടു സിനിമകളാണ് തീയേറ്ററുകളില്‍ എത്തുന്നത്. ഭരണകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിക്കു വേണ്ടി എന്‍.ടി. രാമറാവുവിന്റെ മകന്‍ ബാലകൃഷ്ണ നായകനായി ഇറങ്ങുന്ന സിനിമയും പ്രതിപക്ഷ കക്ഷിയായ വൈ.എസ്.ആര്‍. കോണ്‍ഗ്രസിനുവേണ്ടി മമ്മൂട്ടി നായകനായി ഇറങ്ങുന്ന യാത്രയും. ആദ്യത്തേത് എന്‍.ടി.ആറിന്റെ ആത്മകഥയാണെങ്കില്‍ രണ്ടാമത്തേത് വൈ.എസ്.ആര്‍. കോണ്‍ഗ്രസിന്റെ സ്ഥാപകന്‍ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ആത്മകഥയാണ്.

യാത്രയുടെ ആദ്യ പോസ്റ്ററും ടീസറും പുറത്തുവന്നതോടെ ബാലകൃഷ്ണയ്ക്കുണ്ടായ മുന്‍തൂക്കം മറികടന്ന മമ്മൂട്ടി വൈ.എസ്.ആറിനായി മുന്നേറുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയ നല്‍കുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്റ് മമ്മൂട്ടി തന്റെ പുതിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here