തമിഴ്ചിത്രം പേരന്‍പിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിക്കാത്തതിന് ജൂറി ചെയര്‍മാന്റെ ഫേസ്ബുക്കില്‍ പേജില്‍ നടന്റെ ആരാധകരുടെ പൊങ്കാല. പ്രതിഷേധം രൂക്ഷമായതോടെ ചിത്രം തള്ളിയാത് പ്രാദേശിക ജൂറിയാണെന്നൃം തങ്ങള്‍ക്കു മുന്നില്‍പോലും എത്തിയില്ലെന്ന് വ്യക്തമാക്കി ചെയര്‍മാന്‍ രാഹുല്‍ റവൈല്‍ രംഗത്ത്.

അന്ധാഥുനിലെ അഭിനയത്തിന് ആയുഷ്മാന്‍ ഖുറാനയും ഉറിയിലെ പ്രകടനത്തിലൂടെ വിക്കി കൗശലിനുമാണ് മികച്ച ടനുള്ള 66-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ച പേരന്‍പിലെ അഭിനയം മമ്മൂട്ടിക്ക് പുരസ്‌കാരം നേടികൊടുക്കുമെന്ന് കരുതിയിരുന്ന ഫാന്‍സ് ഇരോടെ ജൂറി ചെയര്‍മാന്‍ രാഹുല്‍ റവൈലിന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാല തുടങ്ങി.

മമ്മൂട്ടി പരിഗണിക്കപ്പെടാതിരുന്നതിന് അദ്ദേഹം നല്‍കിയ വ്യക്തതയില്ലാത്ത മറുപടി ആക്രമണത്തിന്റെ ശക്തി കൂട്ടി. കൂടാതെ ജസ്റ്റിസ് ഫോര്‍ മമ്മൂട്ടി ഹാഷ് ടാഗും രൂപപ്പെട്ടു. ആക്രമണം രൂക്ഷമായപ്പോള്‍ മമ്മൂട്ടി ആരാധകര്‍ തനിക്കെതിരെ വെറി തീര്‍ക്കുന്നുവെന്നും എന്താണിങ്ങനെയെന്ന് മമ്മൂട്ടിയോട്‌ചോദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഫാന്‍സ് ക്ലബ് എന്നവകാശപ്പെടുന്നവരില്‍ നിന്നാണ് തെറിവിളിയും ഭീഷണിയും ഉണ്ടാകുന്നത്. ജൂറിയുടെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നും വ്യക്തമാക്കിയ ചെയര്‍മാന്‍ പേരന്‍പ് റീജണല്‍ പാനല്‍ തലത്തില്‍ പുരസ്‌കാര നിര്‍ണയത്തില്‍ നിന്നും പുറത്തായെന്നും അവാര്‍ഡ് നിര്‍ണയ സമിതി സിനിമ പരിഗണിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

പോസറ്റ് വയറാലവുകയും ചര്‍ച്ചയാവുകയും ചെയ്തതിനു പിന്നാലെ ഇക്കാര്യത്തില്‍ ഒന്നും അറിയില്ലെന്നും സംഭവിച്ച കാര്യത്തില്‍ മാപ്പു ചോദിക്കുന്നതായും വ്യക്തമാക്കി മമ്മൂട്ടിയും പ്രതികരിച്ചു. ഇതും രാഹുല്‍ റവൈല്‍ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

എന്നാല്‍, സോഷ്യല്‍ മീഡിയയിലെ തെറിവിളികള്‍ തുടരുകയാണ്. മമ്മൂട്ടിയെ കൊണ്ട് മാപ്പു പറയിച്ചതിനടക്കമാണ് ഇപ്പോള്‍ പ്രതിഷേധം.

LEAVE A REPLY

Please enter your comment!
Please enter your name here