മാമാങ്കം സിനിമക്കെതിരെ വ്യാജ പ്രചരണം; ആദ്യ സംവിധായകനുള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ കേസ്

0
24

ആത്മവിശ്വാസം തകരുമ്പോഴുള്ള നീക്കമെന്ന് സജീവ്പിള്ള

#Ineya In #Mamangam#MamangamWorkingStill #MamangamFromDecember12

Mamangam ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ನವೆಂಬರ್ 27, 2019

മമ്മൂട്ടി നായകനായ മാമാങ്കം സിനിമക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ ഏഴുപേര്‍ക്കെതിരേ പോലീസ് കേസ്. നിര്‍മ്മാണ കമ്പനിയായ കാവ്യ ഫിലിം കമ്പനി റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗരുഡിന് നല്‍കിയ പരാതിയില്‍ വിതുര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സിനിമക്കെതിരെ വ്യാജ പ്രചരണം നടത്തുന്ന മുഴുവന്‍ അക്കൗണ്ടുകളുടെയും വിശദാംശം നല്‍കാന്‍ ഫെയ്‌സ് ബുക്ക് അധികൃതരോട് റൂറല്‍ സൈബര്‍ പൊലീസും ആവശ്യപ്പെട്ടിട്ടുണ്ട്.

മാമാങ്കം സിനിമയുടെ തിരക്കഥാകൃത്ത് വിതുര സ്വദേശി സജീവ് പിള്ള, നിരഞ്ജന്‍ വര്‍മ്മ, അനന്തു കഷ്ണന്‍, കുക്കു അരുണ്‍, ജഗന്നാഥന്‍, സി.ബി.എസ് പണിക്കര്‍ , ആന്റണി എന്നിവര്‍ക്കെതിരെയും ഈഥന്‍ ഹണ്ട് എന്ന ഫെയ്‌സ് ബുക്ക് അക്കൗണ്ടിനെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. സിനിമയെ നശിപ്പിക്കാന്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ആള്‍മാറാട്ടം നടത്തി എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.

#PrachiTehlan In #Mamangam !!!#FanMadePoster #Dec12MamangamDay

Mamangam ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ನವೆಂಬರ್ 19, 2019

സംസ്ഥാനത്ത് ആദ്യമായാണ് ഒരു സിനിമക്കെതിരായ വ്യാജ പ്രചരണത്തില്‍ പൊലീസ് നടപടി. സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ മാമാങ്കത്തിനെതിരെ സംഘടിത ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതെന്നാണ് കാവ്യ ഫിലിംസ് ആരോപിച്ചിരുന്നത്.

റിലീസ് ചെയ്യാത്ത സിനിമ കണ്ടെന്ന് അവകാശപ്പെട്ടുള്ള പ്രചരണങ്ങളാണ് വ്യാപകമായിരുന്നത്. സിനിമയിലെ കഥയിലെ ചില രംഗങ്ങള്‍ സംബന്ധമായ വിലയിരുത്തലുകള്‍ പുറത്ത് വന്നതിന് പിന്നില്‍ സജീവ് പിള്ളയാണെന്നാണ് നിര്‍മ്മാതാക്കള്‍ കരുതുന്നത്. ഇക്കാര്യം എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ആന്റണി ജോസഫ് വിതുര പൊലീസിന് നല്‍കിയ മൊഴിയിലും വ്യക്തമാക്കിയിട്ടുണ്ട്.

മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് സിനിമയായാ മാമാങ്കം ഡിസംബര്‍ 12 നാണ് റിലീസ് ചെയ്യുന്നത്. രാജ്യത്തിന് അകത്തും പുറത്തുമായി 2000 ത്തോളം തിയറ്ററുകളിലാണ് പ്രദര്‍ശനം. മലയാള സിനിമക്ക് വലിയ വിപണി സാധ്യത മാമാങ്കം റിലീസോടെ തുറന്ന് കിട്ടുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

2018, 2019 വര്‍ഷങ്ങളിലായി ഏഴ് ഷെഡ്യൂളായാണ് മാമാങ്കം ഷൂട്ടിങ് പൂര്‍ത്തിയായിരുന്നത്. സജീവ് പിള്ളയായിരുന്നു ആദ്യ ഘട്ടത്തില്‍ സംവിധാനം നിര്‍വ്വഹിച്ചിരുന്നത്. എന്നാല്‍ സംവിധാനത്തില്‍ മുന്‍ പരിചയമില്ലാതിരുന്ന അദ്ദേഹത്തില്‍ നിര്‍മ്മാതാവിന് ആത്മവിശ്വാസം നഷ്ടമായതോടെ സിനിമാ സംഘടനകളുടെ അനുമതിയോടെ പിന്നീട് സംവിധാന ചുമതല എം.പത്മകുമാറിന് കൈമാറുകയായിരുന്നു.

#UnniMukundan & #AnuSitara In #Mamangam !!!#MamangamFromDecember12 #WorkingStills #WorldofMamangam

Mamangam ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ನವೆಂಬರ್ 27, 2019

സജീവ് പിള്ള ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയായിരുന്നു പിന്നീട് ചിത്രീകരണം ആരംഭിച്ചിരുന്നത്. ഇതു മൂലം 13 കോടി രൂപയുടെ നഷ്ടമാണ് നിര്‍മ്മാതാവിനുണ്ടായിരുന്നത് തിരക്കഥയുടെ വിലയുള്‍പ്പെടെ 21.75 ലക്ഷം രൂപ ഇതിനകം തന്നെ സജീവ് പിള്ള രേഖാമൂലം കൈപ്പറ്റിയതായും കാവ്യ ഫിലിംസ് പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ കേസ് നല്‍കിയതിനെക്കുറിച്ച് സജീവ്പിള്ള ഫെയ്‌സ്ബുക്കില്‍ പ്രതികരണം രേഖപ്പെടുത്തി. കോണ്‍ഫിഡന്‍സ് അടിപടലം തരിപ്പണമാകുമ്പോള്‍ മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് മൗഢ്യമാണെന്നാണ് അദ്ദേഹം കുറിച്ചത്. നിയമക്കുരുക്കില്‍ പെടുത്തിയും ഭീഷണിയിലൂടെയും നിശബ്ദമാക്കാനും കഴിയില്ലെന്നും അദ്ദേഹം എഴുതി.

കോൺഫിഡൻസ് അടിപടലം തരിപ്പണമാകുമ്പോൾ മറ്റുള്ളവരെ അപകീർത്തിപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നത് മൗഢ്യമാണ്. നിയമക്കുരുക്കിൽ…

Sajeev Pillai ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ನವೆಂಬರ್ 25, 2019

LEAVE A REPLY

Please enter your comment!
Please enter your name here