വന്‍മുതല്‍മുടക്കിലൊരുക്കിയ മമ്മൂട്ടിച്ചിത്രമാണ് മാമാങ്കം. അനുസിത്താരയടക്കം നായികമാരുടെ വലിയൊരു നിരതന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിലേക്കുള്ള ക്ഷണം വന്നതോടെ ആദ്യം ആശങ്കയിലാരുന്നെന്ന് അനുസിത്താര പറഞ്ഞു. ചരിത്രസിനിമയായതുകൊണ്ട് വസ്ത്രധാരണത്തെപ്പറ്റിയായിരുന്നു സംശയം.

മെഗാതാരത്തിന്റെ ചിത്രത്തോട് നോ പറയുകയും വയ്യ. എന്നാല്‍ അണിയറപ്രവര്‍ത്തകര്‍ തനിക്ക് സൗകര്യപ്രദമായ രീതിയിലുള്ള വസ്ത്രങ്ങളാണ് ഡിസൈന്‍ ചെയ്തു നല്‍കിയതെന്നും അനുസിത്താര പറഞ്ഞു.


ഇതോടെയാണ് ആശങ്ക മാറിയതെന്നും വളരെ കുറച്ചു ദിവസമേ ഈ ചിത്രത്തില്‍ തനിക്കു ഷൂട്ട് ഉണ്ടായിരുന്നുള്ളു എന്നും അനു പറയുന്നു. നവംബര്‍ 21 -നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here