ആരാണ് ‘മല്ലുവീട്ടമ്മ’?

0

ഇന്റര്‍നെറ്റില്‍ മല്ലുവീട്ടമ്മ എന്നുതെരഞ്ഞാല്‍ നിങ്ങള്‍ക്കുമുന്നിലെത്തുന്ന ‘വിഭവങ്ങള്‍’ എന്താണെന്ന് പറയേണ്ടതില്ലല്ലോ. ചൂടന്‍ രംഗങ്ങളും ചിത്രങ്ങളും വീഡിയോകളുമാണ് ആദ്യം കണ്‍മുന്നിലെത്തുന്നത്.

ഇക്കാരണംകൊണ്ടുതന്നെ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തെരയപ്പെടുന്ന വാക്കുകളിലൊന്നാണ് ‘മല്ലു വീട്ടമ്മ’ എന്നത്. ഇത്തരം പ്രയോഗങ്ങളും ചിത്രങ്ങളും വീഡിയോകളും മലയാളിവീട്ടമ്മമാരെപ്പറ്റി പടര്‍ത്തുന്ന പൊതുധാരണയും നല്ലതാകാനിടയില്ല.

ഈ വിഷയം ആധാരമാക്കി ഒരുപറ്റം ചെറുപ്പക്കാര്‍ അണിയറക്കാരായ ഒരു ചെറിയ ഷോട്ട്ഫിലിം യുട്യൂബില്‍ തരംഗമാകുകയാണ്. കാഴ്ചക്കാരുടെ എണ്ണം ചുരുങ്ങിയ സമയംകൊണ്ട് 4 ലക്ഷത്തോടടുക്കുകയാണ്.

‘രാമലീല’ അടക്കമുള്ള നിരവധി ചിത്രങ്ങളില്‍ അസോസിയേറ്റായ അരുണ്‍ലാല്‍ കരുണാകരനാണ് ഇതിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രശസ്ത സീരയല്‍ താരങ്ങളായ മനുവര്‍മ്മയും ഭാര്യ സിന്ധു മനുവര്‍മ്മയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here