ഫഹദിന്റെ ആദ്യ ബിഗ് ബജറ്റ് ചിത്രം; ‘മാലിക്’ ഒരുക്കുന്നത് ടേക്ക്ഓഫ് ടീം

0

ഫഹദിന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് മാലിക്. 25 കോടിയാണ് ബജറ്റ് നിശ്ഛയിച്ചിരിക്കുന്നത്.
ടേക്ക്ഓഫ് എന്ന ചിത്രമൊരുക്കിയ മഹേഷ് നാരായണനാണ് സംവിധായകന്‍. തിരക്കഥയും എഡിറ്റിംഗും നിര്‍വ്വഹിക്കുന്നതും സംവിധായകന്‍ തന്നെ. ഷൂട്ടിങ്ങ് കൊച്ചിയില്‍ തുടങ്ങി. ചിത്രത്തിനായി കൊച്ചിയില്‍ കൂറ്റന്‍ സെറ്റ് ഒരുക്കുന്നുമുണ്ട്. നിമിഷ സജയനാണ് നായിക.

ബിജു മേനോന്‍, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട് , ജലജ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. നിലവില്‍ ട്രാന്‍സ് എന്ന ചിത്രം പൂര്‍ത്തിയാക്കിയിട്ടുണ്ട് ഫഹദ്.

LEAVE A REPLY

Please enter your comment!
Please enter your name here