ഫഹദിനെ നായകനാക്കി വീണ്ടുമൊരു ഫാസില്‍ സിനിമ എത്തുന്നു. മലയന്‍കുഞ്ഞ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. മഹേഷ് നാരായണനാണ് മലയന്‍കുഞ്ഞിന് തിരക്കഥ ഒരുക്കുന്നത്. ഫാസില്‍ ആണ് ചിത്രത്തിന്റെ നിര്‍മാതാവ്. കോവിഡ് ലോക്ക്ഡൗണിനിടയില്‍ ചിത്രീകരിച്ച്‌ പുറത്തിറങ്ങിയ സീ യു സൂണിന് ശേഷം ഫഹദും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രമാണ് മലയന്‍കുഞ്ഞ്. നവാഗതനായ സജിമോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വിഷ്‍ണു ഗോവിന്ദും ശ്രീ ശങ്കറുമാണ് സൗണ്ട് ഡിസൈനര്‍. ചിത്രത്തിന്റെ പ്രമേയം എന്താണെന്ന് വ്യക്തമല്ല. ഫഹദും മഹേഷ് നാരായണനും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് മലയന്‍കുഞ്ഞ്. ഫാസില്‍ സംവിധാനം ചെയ്ത കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് അഭിനയരംഗത്തേക്ക് എത്തുന്നത്. എന്നാല്‍ ചിത്രം ശ്രദ്ധിക്കാതെ പോയതോടെ അഭിനയരംഗത്തു നിന്നും ഫഹദ് പിന്‍വാങ്ങുകയായിരുന്നു. പിന്നീട് കേരള കഫേയിലൂടെ വീണ്ടും എത്തിയ ഫഹദ് ഇതിനകം നിരവധി ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത് മലയാളത്തിലെ മുന്‍നിര നായകനായി മാറി.

ടേക്ക് ഓഫ്, സീ യു സൂണ്‍, മാലിക്ക് എന്നിവയാണ് മുന്‍ ചിത്രങ്ങള്‍. ടേക്ക് ഓഫിന് ശേഷം മാലിക്കിന് വേണ്ടിയാണ് ഫഹദും മഹേഷ് നാരായണനും ഒന്നിച്ചത്. എന്നാല്‍ ഇതിനിടയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ചിത്രീകരണം മുടിങ്ങി. പിന്നാലെയാണ് സീ യു സൂണ്‍ എന്ന ചിത്രവുമായി എത്തി ഇരുവരും മലയാള സിനിമയെ ഞെട്ടിച്ചത്.

25 കോടി മുതല്‍ മുടക്കില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ വലിയ താര നിരയാണ് അണിനിരക്കുന്നത്. ബിജു മേനോന്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, അപ്പാനി ശരത്ത് , നിമിഷ സജയന്‍ എന്നിവര്‍ക്കൊപ്പം പഴയ സൂപ്പര്‍ സ്റ്റാര്‍ നായിക ജലജയും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here